ETV Bharat / lifestyle

പബ്ജി കളിച്ച പത്ത് പേരെ അറസ്റ്റ് ചെയ്ത് രാജ്കോട്ട് പൊലീസ് - ഗെയിം

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആറ് പേര്‍ ബിരുദ വിദ്യാര്‍ഥികളാണ്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് ഇവര്‍ കോടതിയില്‍ വിചാരണ നേരിട്ടാല്‍ മതിയെന്നും പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു.

പബ്ജി
author img

By

Published : Mar 14, 2019, 1:27 PM IST

മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ആറ് മുതല്‍ രാജേകോട്ടില്‍ പബ്ജി ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആറ് പേര്‍ ബിരുദ വിദ്യാര്‍ഥികളാണ്. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് ഇവര്‍ കോടതിയില്‍ വിചാരണ നേരിട്ടാല്‍ മതിയെന്നും പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. രാജ്കോട്ടിന് പുറമെ വഡോദരയിലും ആനന്ദിലും പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂറത്തിലാണ് ഗെയിം ആദ്യമായി നിരോധിച്ചത്. പരീക്ഷാക്കാലമായതിനാലാണ് പബ്ജി നിരോധിച്ചിരിക്കുന്നത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഗെയിമിന് രാജ്യത്താകമാനം നിരോധനം ഏര്‍പ്പെടുത്തണമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.

പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വളരെയേറെ ജനപ്രീതി ലഭിച്ച ഗെയിമാണ് പബ്ജി. എന്നാല്‍ വിദ്യാര്‍ഥികളും കുട്ടികളും ഗെയിമിന് അടിമപ്പെടുമെന്ന വിമര്‍ശനവും ഗെയിമിനെതിരെ ധാരാളമായി ഉയര്‍ന്നു വന്നിട്ടുണ്ട്.

Intro:Body:

മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചതിന് ഗുജറാത്തില്‍ പത്ത് പേരെ അറസ്റ്റു ചെയ്തു. രാജ്‌കോട്ടിലാണ് ആറ് ബിരുദ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തത്. മാര്‍ച്ച് ആറിന് രാജ്‌കോട്ടില്‍ പൊലീസ് പബ്ജി നിരോധിച്ചിരുന്നു.

അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് കോടതിയില്‍ വിചാരണ നേരിട്ടാല്‍ മതിയെന്നും പൊലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ പറഞ്ഞു. നിരോധനത്തിന് ശേഷം ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്‌കോട്ടില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ വഡോദരയിലും ആനന്ദിലും പബ്ജി, മോമോ ഗെയിമുകള്‍ക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. അടുത്തിടെ ജമ്മു കശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷനും പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പബ്ജിക്ക് അടിമകളാകുന്നത് കുട്ടികളാണെന്നും, അതിനാല്‍ പരീക്ഷാക്കാലമായതിനാലാണ് നിരോധിച്ചതെന്നുമാണ് അധികൃതര്‍ വിശദീകരിച്ചിരുന്നത്.

അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വാര്‍ ഗെയിം ആണ് പബ്ജി. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഇന്ത്യയിലെങ്ങും ഉയരുന്നത്. നേരത്തെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി തന്നെ പബ്ജിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. പബ്ജി നിരോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുന്നു എന്നാണ് റിപ്പോര്‍ട്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.