ബംഗളൂരു: നന്ദിലേഔട്ടിന് സമീപം സുഹൃത്തിന്‍റെ കുത്തേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെയുണ്ടായ ചെറിയ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉമ മഹേശ്വരയാണ് സുഹൃത്തുക്കളുടെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച്ച നടന്ന മത്സരത്തിനിടെ സുഹൃത്തുക്കളുമായി മഹേശ്വര തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തര്‍ക്കം അടിപിടിയിലേക്ക് വഴിമാറുകയും പിന്നീട് പ്രശ്നം അവസാനിക്കുകയും ചെയ്തു.
എന്നാല്‍ അടുത്ത ദിവസം പ്രതികള്‍ മഹേശ്വരയെ ആക്രമിക്കാനായി പദ്ധതിയിടുകയായിരുന്നു. വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രണമം. കുട്ടമായി എത്തിയ പ്രതികളില്‍ ഒരാള്‍ മഹേശ്വരയെ കത്തികൊണ്ട് നിരവധി തവണ കുത്തി. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചെന്നും നന്ദിനി ലേഔട്ട് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒളിവില്‍ കഴിയുന്ന പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.