നാഗ്‌പൂര്‍: യു.എസ് സൈനിക ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ 8.23 ലക്ഷം രൂപ തട്ടിയെടുത്തെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ജോലി തേടിയ വ്യക്തിയെയാണ് ഇവര്‍ കബളിപ്പിച്ചത്. അമേരിക്കയില്‍ ജോലി ലഭിക്കുന്നതിന് ആവശ്യമായ ഇന്‍റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് (ഐ.ഇ.എല്‍.ടി.എസ്) സര്‍ട്ടിഫിക്കറ്റ് നല്‍മാമെന്ന് പറഞ്ഞാണ് ഇവര്‍ പണം തട്ടിയത്. ഇക്കാര്യം കാണിച്ച് ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതായും പൊലീസ് പറഞ്ഞു. നാഗ്‌പൂര്‍ സ്വദേശിയായ സ്ത്രീ നിലവില്‍ ഹൈദരബാദിലെ സോഫ്റ്റ‌്‌വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
താന്‍ അമേരിക്കയിലെ ഉയര്‍ന്ന ഓഫീസറാണെന്ന് കാണിച്ചാണ് ഇയാള്‍ കബളിപ്പിക്കപ്പെട്ടയാളെ പരിചയപ്പെട്ടത്. ഐ.ഇ.എല്‍.ടി.എസ് ജയിക്കാന്‍ താന്‍ സാഹായിരിക്കാമെന്ന് വാഗ്ദാനം നല്‍കി. സ്ത്രീ തന്‍റെ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പും ഫോട്ടോയും ഇവരുടെ വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ 26000 രൂപ ആവശ്യപ്പെട്ടു. ഇത് ലഭിച്ചതോടെ വിവിധ കാര്യങ്ങള്‍ പറഞ്ഞ് മൂന്നുമാസം കൊണ്ട് 8.23 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പണം നിക്ഷേപിച്ച ഇന്ത്യന്‍ ബാങ്ക് അക്കൗണ്ട് പൊലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.