ETV Bharat / jagte-raho

സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടി തലക്കടിച്ചു കൊന്നു - crime varthakal

സ്ത്രീയുടെ കഴുത്തിലെ സ്വർണ്ണമാലയും കമ്മലും ഉൾപ്പെടെ ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടിയാന്ന് കൊല നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. സ്വർണ്ണാഭരണങ്ങൾക്കായി കൊല

സ്ത്രീയെ കൊലപ്പെടുത്തി സ്വർണ്ണം കവർന്നു; പ്രതി പിടിയിൽ
author img

By

Published : Nov 6, 2019, 2:36 PM IST

Updated : Nov 6, 2019, 3:53 PM IST

കണ്ണൂർ: സ്വര്‍ണം കൈക്കലാക്കാന്‍ വേണ്ടി ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയെ തലക്കടിച്ച് കൊലപ്പെടുത്തി. തലശ്ശേരി ചാലില്‍ മാക്കോച്ചൻ വീട്ടിൽ നിർമ്മല (56) യെയാണ് കൊലപ്പെടുത്തിയത്. ഇവർ പാചക തൊഴിലാളിയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി സ്വദേശി കുഞ്ഞിമുഹമ്മദിനെ തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു.

സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടി തലക്കടിച്ചു കൊന്നു

അഴിയൂർ ചുങ്കത്ത് വിവാഹ സൽക്കാരത്തിന് ഭക്ഷണം പാചകം ചെയ്യാൻ വേണ്ടി കഴിഞ്ഞ ശനിയാഴ്ചയാണ് നിർമല വീട്ടിൽ നിന്ന് പോയത്. ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും വീട്ടിലെത്താതിനെ തുടർന്ന് ബന്ധുക്കൾ തലശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പൊലീസ് പാചക തൊഴിലാളിയായ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. നിര്‍മലയുടെ കഴുത്തിലെ സ്വർണ്ണമാലയും കമ്മലും ഉൾപ്പെടെ ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കൊല നടത്തിയതിന് ശേഷം ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. ശേഷം മൃതദേഹം ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിൽ കുഴിച്ച് മൂടുകയായിരുന്നുവെന്ന് പ്രതി പൊലീസിന് കുറ്റ സമ്മത മൊഴി നല്‍കി.

സ്വർണ്ണാഭരണങ്ങൾ പ്രതി ബാങ്കിൽ പണയം വെച്ചതായി പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം പ്രതിയുമായെത്തി മൃതദേഹം കണ്ടെത്തി. തലശ്ശേരി ഡിവൈഎസ്പി കെ.ബി.വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തിയത്.

Intro:തലശ്ശേരി ചാലിൽ സ്വദേശിയായ പാചക തൊഴിലാളി സ്ത്രീയെ സഹപ്രവർത്തകൻ തലക്കടിച്ച് കൊലപ്പെടുത്തി .ചാലിൽ മാക്കോച്ചൻ വീട്ടിൽ നിർമ്മല (56) യെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായ് ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി സ്വദേശി കുഞ്ഞിമുഹമ്മദിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. അഴിയൂർ ചുങ്കത്ത് വിവാഹ സൽക്കാരത്തിന് ഭക്ഷണം പാചകം ചെയ്യാൻ വേണ്ടി കഴിഞ്ഞ ശനിയാഴ്ചയാണ് നിർമല വീട്ടിൽ നിന്ന് പോയത്. ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും വീട്ടിലെത്താതിനെ തുടർന്ന് ബന്ധുക്കൾ തലശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് പാചക തൊഴിലാളിയായ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. സ്ത്രീയുടെ കഴുത്തിലെ സ്വർണ്ണമാലയും കമ്മലുമുൾപ്പെടെ ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ മുഹമ്മദ് കൈക്കലാക്കാൻ വേണ്ടിയാന്ന് കൊല നടത്തിയതെന്നാന്ന് പ്രതി പോലീസിന് മൊഴി നല്കി. .ഈ സ്വർണ്ണാഭരണങ്ങൾ ബാങ്കിൽ പണയം വെച്ചതായി കണ്ടെത്തി. മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴിച്ച് മൂടിയെന്നാണ് പ്രതി പോലീസിന് നൽകിയ കുറ്റ സമ്മത മൊഴി. തുടർന്ന് പോലീസ് സംഘം പ്രതിയുമായെത്തിമൃതദേഹം കണ്ടെത്തി.തലശ്ശേരി ഡിവൈഎസ്പി കെ.ബി.വേണുഗോപാൽ, സി.ഐ.കെ.സനൽകുമാർ, എസ്.ഐ ബിനു മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.byte കെ.ബി.വേണുഗോപാൽ.DySPതലശ്ശേരി .ഇ ടി വി ഭാ രത് കണ്ണൂർ .Body:KL_KNR_01_6.11.19_Murder_KL10004Conclusion:
Last Updated : Nov 6, 2019, 3:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.