ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ 25 കാരിയായ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. ഇവരെ താമസിപ്പിച്ച സെല്ലിലാണ് തൂങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പര്‍വീണ (25)-ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവരെ ദീന്‍ ദയാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഡല്‍ഹി സ്വദേശിയാണ്. തിർഹാര്‍ ജയില്‍ നമ്പര്‍ ആറില്‍ ഏപ്രല്‍ 25നാണ് ഇവരെ പ്രവേശിപ്പിച്ചത്. ചൗള പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലായിരുന്നു തടവ്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന ഇവര്‍ ഭര്‍തൃമതാവിനെയും പിതാവിനേയും കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ശേഷം ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചു.