ETV Bharat / jagte-raho

പുതിയ വീടുകൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയിൽ

മോഷണമുതൽ ചെമ്പഴന്തി ആനന്ദേശ്വരത്തുള്ള ആക്രിക്കടയില്‍ വിറ്റതായി പൊലീസ് കണ്ടെത്തി

മോഷണ മുതൽ ചെമ്പഴന്തി ആനന്ദേശ്വത്തുള്ള ആക്രികടയിൽ വിറ്റതായി പൊലീസ് കണ്ടെത്തി
author img

By

Published : Nov 1, 2019, 8:58 PM IST

Updated : Nov 2, 2019, 5:52 PM IST

തിരുവനന്തപുരം: പുതിയ വീടുകൾ കേന്ദ്രീകരിച്ച് ഇലക്ട്രിക് ഉപകരണങ്ങളും വയറുകളും മോഷണം നടത്തിയ പ്രതി പിടിയിൽ. ചെമ്പഴന്തി ഉദയഗിരി സ്വദേശി സുരേഷാണ് കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്. കഴക്കൂട്ടത്തെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ നിന്നാണ് ഇയാൾ ഇലക്ട്രിക് ഉപകരണങ്ങളും വയറുകളും മോഷ്ടിച്ചത്.

മോഷണമുതൽ ചെമ്പഴന്തി ആനന്ദേശ്വരത്തുള്ള ആക്രിക്കടയില്‍ വിറ്റതായി പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ സ്റ്റേഷനുകളിൽ നിരവധി കവർച്ചാ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷ്ണർ പി വി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുരേഷിനെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Intro:കഴക്കൂട്ടം: പുതിയ വീടുകൾ കേന്ദ്രീകരിച്ച് രാത്രി കാലങ്ങളിൽ ഇലക്ട്രിക് ഉപകരണങ്ങളും വയറുകളും മോഷണം നടത്തി വന്നിരുന്ന പ്രതി പിടിയിൽ. ചെമ്പഴന്തി ഉദയഗിരി പുതുവൻ പുത്തൻ വീട്ടിൽ സുരേഷിനെ(48)കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. പാങ്ങപ്പാറ വാഴവിള വീട്ടിൽ ജോസ്, കുളത്തൂർ ഗുരുനഗറിൽ ദിവ്യ, പാങ്ങപ്പാറയിൽ ആര്യ സുരേഷ്, എന്നിവരുടെ വീടുകളിൽ നിന്നാണ് ഇലക്ട്രിക്ക് ഉപകരണങ്ങളും വയറുകളും മോഷ്ടിച്ചത്. മോഷണ മുതൽ ചെമ്പഴന്തി ആനന്ദേശ്വത്തുള്ള ആക്രികടയിൽ വിറ്റതായി പൊലീസ് കണ്ടെത്തി.പ്രതിയക്കെതിരെ ശ്രീകാര്യം, തുമ്പ സ്റ്റേഷനുകളിൽ നിരവധി കവർച്ചകേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷ്ണർ പി വി ബേബി, കഴക്കൂട്ടം ഇൻസ്പെക്ടർ ജെ.എസ് പ്രവീൺ, എസ്. ഐ മാരായ സുരേഷ്ബാബു, വിജയകുമാർ, സി.പി.ഒമാരായ ഷിബിൻ, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. Body:......Conclusion:
Last Updated : Nov 2, 2019, 5:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.