ETV Bharat / jagte-raho

പോൾ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി

2015ല്‍ വിധിയുണ്ടായ കേസില്‍ മറ്റ് വകുപ്പുകളിലെ ശിക്ഷ കാലാവധി പൂർത്തിയായതിനാല്‍ എട്ട് പ്രതികൾക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാം. കാരി സതീഷിന്‍റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയില്ല.

പോൾ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി
author img

By

Published : Sep 5, 2019, 12:48 PM IST

കൊച്ചി; ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ച പോൾ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൊലപാതകത്തിൽ പ്രതികൾക്കുള്ള പങ്ക് തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. തിരുവനന്തപുരം സിബിഐ കോടതി വിധി ചോദ്യം ചെയ്ത് രണ്ടാം പ്രതി കാരി സതീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല, ഇതേ തുടർന്ന് സതീഷിന്‍റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയില്ല. 2015ല്‍ വിധിയുണ്ടായ കേസില്‍ മറ്റ് വകുപ്പുകളിലെ ശിക്ഷ കാലാവധി പൂർത്തിയായതിനാല്‍ എട്ട് പ്രതികൾക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാം.
ഇതേ തുടർന്നാണ് ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍ എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി റദ്ദാക്കിയത്.
പത്തു വർഷം മുമ്പ് ആലപ്പുഴ ചങ്ങനാശേരി റൂട്ടിൽ മണ്ണഞ്ചേരിയില്‍ വെച്ചാണ് ഗുണ്ടാസംഘത്തിന്‍റെ കുത്തേറ്റ് പോൾ മുത്തൂറ്റ് കൊല്ലപെട്ടത്. എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ച് പോൾ മുത്തൂറ്റിനെ കാരി സതീഷ് അടങ്ങുന്ന ക്വട്ടേഷൻ സംഘം കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് പോൾ മുത്തൂറ്റിന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.

Intro:Body:ഏറെ വിവാദങ്ങൾക്കും രാഷ്ട്രീയ കോളിളങ്ങൾക്കും കാരണമായ പോൾ മുത്തൂറ്റ് വധക്കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.ഏട്ടു പ്രതികളുടെ ജീവപര്യന്തമാണ് കോടതി റദ്ദാക്കിയത്.കൊലപാതകത്തിൽ പ്രതികൾക്കുള്ള പങ്ക് തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.പോൾ എം ജോർജിനെ 2009 ൽ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക്, തിരുവനന്തപുരം സി.ബി.ഐ പ്രത്യേ കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഒന്നാം പ്രതി ജയചന്ദ്രൻ ഉൾപ്പടെയുള്ള പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.അതേസമയം രണ്ടാം പ്രതി ക്ലാരി സതീഷ് സി.ബി.ഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നില്ല.
ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് പ്രതികളാണ് ഹൈക്കോതിയെ സമീപിച്ചത്.
ഇതേ തുടർന്നാണ് ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍ എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷ കോടതി റദ്ദാക്കിയത്.
പത്തു വർഷം മുമ്പ് ആലപ്പുഴ ചങ്ങനാശേരി റൂട്ടിൽ മണ്ണഞ്ചേരി എന്ന സ്ഥലത്തു വെച്ചാണ് ഗുണ്ടാസംഘങ്ങളുടെ കുത്തേറ്റ് പോൾ മുത്തൂറ്റ് കൊല്ലപെട്ടത്. ആദ്യം കേസ് അന്വേഷിച്ച പോലീസ് ,എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ച് പോൾ മുത്തൂറ്റിനെ ക്ലാരി സതീഷ് അടങ്ങുന്ന ക്വട്ടേഷൻ സംഘം കുത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് പോൾ മുത്തൂറ്റിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുാർന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്നുറ്റി രണ്ടാം വകുപ്പ് പ്രകാരം കൊലക്കുറ്റം കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം സി.ബി.കോടതി ജീവപര്യന്തം വിധിച്ചത്.ഈ വിധിന്യായമാണ് ഹൈക്കോടതി ഇന്ന് അസാധുവാക്കിയത്.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.