തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയില്‍ പണം തട്ടിപ്പ്. ജില്ലാ കലക്ടറുടെ അക്കൗണ്ടിലെ രണ്ട് കോടി രൂപയാണ് തട്ടിയത്. ട്രഷറിയിലെ തന്നെ ജീവനക്കാരനാണ് പണം മാറ്റിയതെന്നാണ് വിവരം. മേയ് 31 ന് വിരമിച്ച ഓഫീസറുടെ പാസ് വേർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വിരമിച്ച ഓഫീസർമാരുടെ പാസ് വേർഡ് റദ്ദാക്കണമെന്നാണ് ചട്ടം. ബ്രൗസറിൽ പാസ്‌വേഡ് സേവ് ചെയ്തിരുന്നത് തട്ടിപ്പിന് ഉപയോഗിച്ചോയെന്നും സംശയമുണ്ട്. അക്കൗണ്ടന്‍റ് ജനറലിന് അയച്ചുകൊടുക്കാനായി കണക്ക് പരിശോധിച്ചപ്പോഴാണ് പണത്തിൽ കുറവ് വന്നതായി കണ്ടെത്തിയത്. വ്യക്തമായ പരിശോധനയ്ക്ക് ശേഷം പൊലീസിൽ പരാതി നൽകുമെന്ന് ട്രഷറി അധികൃതർ അറിയിച്ചു.
വഞ്ചിയൂർ സബ്‌ട്രഷറിയില്‍ കലക്‌ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയെടുത്തു - വഞ്ചിയൂർ സബ്ട്രഷറി
ട്രഷറിയിലെ തന്നെ ജീവനക്കാരനാണ് പണം മാറ്റിയതെന്നാണ് വിവരം.
![വഞ്ചിയൂർ സബ്‌ട്രഷറിയില്‍ കലക്‌ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി തട്ടിയെടുത്തു Money laundering i district collector തിരുവനന്തപുരം വഞ്ചിയൂർ സബ്ട്രഷറി ജില്ലാ കലക്ടർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8256537-thumbnail-3x2-money.jpg?imwidth=3840)