രത്നഗിരി: മഹാരാഷ്ട്രയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ കേസുമായി ബന്ധപ്പെട്ട് വ്യോമസേന ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പ്രതികളെ രത്‌നഗിരി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ ഏഴിന് മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷൻ (എം ഐ ഡി സി) പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 29 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. ഇതേതുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വ്യോമസേനയിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് മയക്കുമരുന്ന് വില്‍പ്പനക്കാരെകൂടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
കേസുമായി ബന്ധപ്പെട്ട് കോസ്റ്റ് ഗാർഡിലെ രണ്ട് ഉദ്യോഗസ്ഥർക്കൊപ്പം മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ടവരില്‍ ഒരാളായ റാം ചന്ദ്രയെ ചോദ്യം ചെയ്തതിലൂടെ കേസിലെ പ്രധാനപ്രതി മുകേഷ് ഷാരോണിനെകുറിച്ചും മറ്റൊരു പ്രതിയെ കുറിച്ചുമുള്ള വിവരങ്ങള്‍ പൊലീസ് ലഭിച്ചു. ഇതേതുടര്‍ന്ന് മുകേഷ് ഷാരോൺ, അങ്കിത് സിംഗ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കുകയും ചെന്നൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ പ്രാദേശിക കോടതി നിർദേശം നൽകി