ETV Bharat / jagte-raho

കട്ടപ്പനയില്‍ മുക്കുപണ്ടം പണയം വച്ച സ്ത്രീ അറസ്റ്റില്‍

author img

By

Published : Aug 22, 2019, 6:53 PM IST

Updated : Aug 22, 2019, 7:17 PM IST

വലിയതോവാള സ്വദേശിയായ രാധാമണിയാണ് പിടിയിലായത്

കട്ടപനയില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതിന് സ്ത്രീ അറസ്റ്റില്‍

ഇടുക്കി: മുക്കുപണ്ടം പണയം വച്ച സ്ത്രീ അറസ്റ്റില്‍. വലിയതോവാള സ്വദേശിയായ രാധാമണിയാണ് പൊലീസ് പിടിയിലായത്. കട്ടപ്പനയിലെ ദേശസാത്കൃത ബാങ്കിൽ നിന്നാണ് പ്രതി പണം തട്ടിയത്.
മുക്കുപണ്ടവുമായി എത്തി കട്ടപ്പനയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പണയം വച്ചു മടങ്ങാൻ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. 22 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 58,000 രൂപയാണ് ബാങ്കിൽ നിന്ന് കൈപ്പറ്റിയത്. കൂടുതൽ ചോദ്യം ചെയ്‌തപ്പോൾ ഇരട്ടയാർ സഹകരണ ബാങ്കിൽ 12 ഗ്രാം പണയപ്പെടുത്തി 30,000 രൂപ കഴിഞ്ഞ 17ന് എടുത്തതായും ഇവർ സമ്മതിച്ചു. പണയ ഉരുപ്പടി പരിശോധിച്ച ബാങ്ക് അധികൃതർ മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.

Intro:മുക്കുപണ്ടം പണയം വെച്ചതിന് കട്ടപ്പനയിൽ ഒരാൾ അറസ്റ്റിൽ.വലിയതോവാള സ്വദേശിനിയായ രാധാമണിയാണ് പോലീസ് പിടിയിലായത്. കട്ടപ്പനയിലെ ദേശസത്കൃത ബാങ്കിൽ നിന്നാണ് പ്രതി പണം തട്ടിയത്.
Body:
വി.ഒ

മുക്കുപണ്ടസമായി എത്തി കട്ടപ്പനയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പണയം വച്ചു മടങ്ങാൻ ശ്രമിക്കവേയാണ് പ്രതി പിടിയിലായത്.22 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 58,000 രൂപയാണ് ബാങ്കിൽ നിന്ന് കൈപ്പറ്റിയത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇരട്ടയാർ സഹകരണ ബാങ്കിൽ 12 ഗ്രാം പണയപ്പെടുത്തി 30,000 രൂപ കഴിഞ്ഞ 17ന് എടുത്തതായും ഇവർ സമ്മതിച്ചു. പണയ ഉരുപ്പടി പരിശോധിച്ച ബാങ്ക് അധികൃതർ മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ച ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു.Conclusion:പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.

ETV BHARAT IDUKKI
Last Updated : Aug 22, 2019, 7:17 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.