വിജയവാഡ: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ച വിഷയത്തില്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും ചലച്ചിത്ര നടൻ പ്രകാശ് രാജും തമ്മിൽ വാക്പോര്. പ്രസാദമുണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെ സനാതന ധര്‍മ്മത്തിന് മേലുള്ള ആക്രമണമാണെന്ന് ആരോപിച്ച് പവന്‍ കല്യാണ്‍ സോഷ്യല്‍ മീഡിയയിലുടെ രംഗത്ത് വന്നിരുന്നു. രാജ്യവ്യാപകമായി സനാതന ധര്‍മ്മ രക്ഷ ബോര്‍ഡ് സ്ഥാപിക്കണമെന്നും പവന്‍ കല്യാണ്‍ പറഞ്ഞിരുന്നു.
പവന്‍ കല്യാണിന്‍റെ ആദ്യ പോസ്‌റ്റ് ഇങ്ങനെ:
'തിരുപ്പതി ബാലാജി പ്രസാദത്തിൽ മൃഗക്കൊഴുപ്പ് (മത്സ്യ എണ്ണ, പന്നിക്കൊഴുപ്പ്, ബീഫ് കൊഴുപ്പ്) കലർത്തിയതിൽ നമ്മൾ എല്ലാവരും അസ്വസ്ഥരാണ്. അന്നത്തെ വൈസിപി സർക്കാർ രൂപീകരിച്ച ടിടിഡി ബോർഡ് പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടിയിരിക്കുന്നു.
We are all deeply disturbed with the findings of animal fat (fish oil,pork fat and beef fat )mixed in Tirupathi Balaji Prasad. Many questions to be answered by the TTD board constituted by YCP Govt then. Our Govt is committed to take stringent action possible.
— Pawan Kalyan (@PawanKalyan) September 20, 2024
But,this throws… https://t.co/SA4DCPZDHy
വിഷയത്തില്‍ കര്‍ശന നടപടി എടുക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഇത് ക്ഷേത്രങ്ങളുടെ അശുദ്ധി, ഭൂപ്രശ്‌നങ്ങൾ, മറ്റ് ധർമ ആചാരങ്ങൾ എന്നിവയിലേക്ക് കൂടി വെളിച്ചം വീശുന്നു.
മുഴുവൻ ഭാരതത്തിലെയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാൻ ദേശീയ തലത്തിൽ ഒരു 'സനാതന ധർമ്മ സംരക്ഷണ ബോർഡ്' രൂപീകരിക്കേണ്ട സമയമായി. ജുഡീഷ്യറി, മതനേതാക്കള്‍, പൗരന്മാർ, മാധ്യമങ്ങൾ തുടങ്ങി നാനാതുറങ്ങളിലെ ആളുകള്‍ ചേര്‍ന്ന് ഇതില്‍ ചര്‍ച്ച നടത്തണം. സനാതന ധർമ്മത്തെ ഏത് രൂപത്തിലും അവഹേളിക്കുന്നത് അവസാനിപ്പിക്കാൻ എല്ലാവരും ഒരുമിക്കണമെന്ന് ഞാൻ കരുതുന്നു.'
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Dear @PawanKalyan …It has happened in a state where you are a DCM .. Please Investigate ..Find out the Culprits and take stringent action. Why are you spreading apprehensions and blowing up the issue Nationally … We have enough Communal tensions in the Country. (Thanks to your… https://t.co/SasAjeQV4l
— Prakash Raj (@prakashraaj) September 20, 2024
പവന്‍ കല്യാണിന്‍റെ പോസ്‌റ്റിനോട് കടുത്ത ഭാഷയിലാണ് പ്രകാശ് രാജ് പ്രതികരിച്ചത്. പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനത്താണ് ഇത് നടന്നിരിക്കുന്നതെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. രാജ്യത്ത് ആവശ്യത്തിലധികം വര്‍ഗീയ സംഘര്‍ഷം നിലവിലുള്ള സാഹചര്യത്തില്‍ എന്തിനാണ് അനാവശ്യമായി ഈ പ്രശ്‌നം ആളിക്കത്തിക്കുന്നത് എന്നും പ്രകാശ് രാജ് ചോദിച്ചു. ആശങ്ക പടര്‍ത്തുന്നതിന് പകരം കുറ്റക്കാരെ അന്വേഷിച്ച് കണ്ടെത്തി കർശന നടപടിയെടുക്കുകയാണ് വേണ്ടത് എന്നുമായിരുന്നു പ്രകാശ് രാജിന്‍റെ പ്രതികരണം.
జాగ్రత్త…ಹುಷಾರಾಗಿರಿ… सावधान रहें …Beware 🙏🙏🙏🙏🙏🙏🙏🙏🙏🙏. Have a great weekend #justasking pic.twitter.com/on2bvPWb3C
— Prakash Raj (@prakashraaj) September 21, 2024
ഇതിന് മറുപടിയായാണ് പവണ്‍ കല്യാണ്‍ ഇന്ന് വീണ്ടും രംഗത്തെത്തിയത്. സിനിമാലോകത്തുള്ളവര്‍ പ്രശ്‌നത്തെ നിസാരവത്കരിക്കാന്‍ ശ്രമിക്കരുതെന്ന് പവന്‍ കല്യാണ്‍ താക്കീത് നല്‍കി. സനാതന ധർമ്മത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരണം ഉണ്ടാകണമെന്നും മറ്റേതെങ്കിലും മതത്തിലാണ് ഇത്തരമൊരു പ്രശ്‌നമുണ്ടായതെങ്കില്‍ വ്യാപക പ്രക്ഷോഭം ഉണ്ടാകുമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. പ്രകാശ് രാജിനെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം തന്നെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പവന്‍ കല്യാണ്‍ ചൂണ്ടിക്കാട്ടി.
വിജയവാഡയിലെ കനക ദുർഗ്ഗ ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു പവന്‍ കല്യാണിന്‍റെ പ്രതികരണം. 'ഹിന്ദുത്വത്തിന്‍റെ പവിത്രതയെ ബാധിക്കുന്നതും ഭക്ഷണത്തിൽ മായം ചേർക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള പ്രശ്‌നങ്ങളെയാണ് ഞാൻ അഭിസംബോധന ചെയ്യുന്നത്. എനിക്ക് ഈ വിഷയങ്ങള്‍ സംസാരിച്ചുകൂടേ? പ്രകാശ് രാജിനെ ഞാൻ ബഹുമാനിക്കുന്നു, മതേതരത്വത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ അത് പരസ്‌പരമുള്ളതായിരിക്കണം. എന്തിനാണ് നിങ്ങൾ എന്നെ വിമർശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സനാതന ധർമ്മത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ഞാൻ സംസാരിക്കേണ്ടതല്ലേ?
പ്രകാശ് ഇതിലൊരു പാഠം പഠിക്കണം. സിനിമാലോകവും മറ്റുള്ളവരും ഈ വിഷയം നിസാരവത്കരിക്കാന്‍ ശ്രമിക്കരുത്. ഞാൻ സനാതന ധർമ്മത്തെ വളരെ ഗൗരവത്തില്‍ കാണുന്ന ആളാണ്. അയ്യപ്പനേയും സരസ്വതി ദേവിയേയും പല വിമർശകരും ലക്ഷ്യമിടുന്നുണ്ട്. സനാതന ധർമ്മം പരമപ്രധാനമാണ്. ഈ വിഷയത്തിൽ ഓരോ ഹിന്ദുവും ഉത്തരവാദിത്തം ഏറ്റെടുക്കണം, മറ്റ് മതങ്ങളിൽ ഇത്തരമൊരു പ്രശ്‌നമുണ്ടായാൽ വ്യാപകമായ പ്രക്ഷോഭമുണ്ടാകും.'
Dear @PawanKalyan garu..i saw your press meet.. what i have said and what you have misinterpreted is surprising.. im shooting abroad. Will come back to reply your questions.. meanwhile i would appreciate if you can go through my tweet earlier and understand #justasking pic.twitter.com/zP3Z5EfqDa
— Prakash Raj (@prakashraaj) September 24, 2024
അതേസമയം പവന്‍ കല്യാണിന്‍റെ ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്നാണ് പ്രകാശ് രാജിന്‍റെ പ്രതികരണം. നിലവില്‍ ഷൂട്ടിങ്ങിനായി വിദേശത്താണെന്നും തിരികെ വന്ന് താങ്കള്‍ക്ക് മറുപടി നല്‍കുമെന്നും പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു.
'പ്രിയപ്പെട്ട പവൻ കല്യാൺഗാരു, ഞാൻ താങ്കളുടെ പത്രസമ്മേളനം കണ്ടു. ഞാൻ പറഞ്ഞതിനെ നിങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യപ്പെടുത്തുന്നതാണ്. ഞാൻ വിദേശത്ത് ഷൂട്ടിങ്ങിലാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഞാൻ മടങ്ങിവരും. അതിനിടയിൽ എന്‍റെ ട്വീറ്റ് ഒന്നുകൂടെ പരിശോധിക്കാൻ കഴിയുമെങ്കിൽ നന്നായിരുന്നേനെ. പ്രകാശ് രാജ് എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു.
Also Read: തിരുപ്പതി ലഡ്ഡു വിവാദം: അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും; ചന്ദ്രബാബു നായിഡു