ETV Bharat / entertainment

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ - KFPA restrictions to online media

പലയിടത്തും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതിരുവിടുന്നു. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി സിനിമ പ്രമോഷന്‍ പരിപാടികളും അഭിമുഖങ്ങളും കവര്‍ ചെയ്യാന്‍ പാടുള്ളു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്ന കത്ത് ഫെഫ്‌യ്ക്ക് നല്‍കിയിരുന്നു.

FILM PRODUCERS ASSOCIATION  ONLINE MEDIA  ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍  ഓണ്‍ലൈന്‍ മാധ്യമം നിയന്ത്രണം
KFPA (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 24, 2024, 8:02 PM IST

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി സിനിമ പ്രമോഷന്‍ പരിപാടികളും അഭിമുഖങ്ങളും കവര്‍ ചെയ്യാന്‍ പാടുള്ളു. ജിഎസ്‌ടി രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ആറ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അനുമതിയുണ്ടാകുക.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കേന്ദ്രസര്‍ക്കാരിന്‍റെ ഉദ്യം പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍, വെബ്സൈറ്റ് വിവരങ്ങള്‍ ലോഗോ, ട്രേഡ് മാര്‍ക്ക്, ജിഎസ്‌ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയടക്കമാണ് നല്‍കേണ്ടത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്ന മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന കത്ത് സംഘടന ഫെഫ്‌ക്ക് നല്‍കിയിരുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നുവെന്നും അതിനാല്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്നും ഇവര്‍ ഫെഫ്‌കയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പലയിടത്തും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നതായി സംഘടന ഫെഫ്‌കയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. അഭിനേതാക്കളോട് പലപ്പോഴും മോശമായി ചോദ്യങ്ങള്‍ ചോദിക്കുന്നു. മരണ വീടുകളില്‍ പോലും താരങ്ങളെ ക്യാമറയുമായി പിന്തുടരുന്നു. തുടങ്ങി ആരോപണങ്ങളും നിര്‍മാതാക്കള്‍ ഉന്നയിച്ചിരുന്നു.

Also Read:'ആ പേരുകള്‍ പുറത്തുവരണം, എന്തുകൊണ്ട് സംഘടനകളെ ഒഴിവാക്കി?', ഹേമ കമ്മിറ്റിക്കെതിരെ ഫെഫ്‌ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.