ജയ്‌പൂർ: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 ആയി റിയ സിൻഹ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ (സെപ്റ്റംബർ 22 ) രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന മത്സരത്തിലാണ് വിജയിയെ തെരഞ്ഞെടുത്തത്. ഈ വർഷം അവസാനം മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂനിവേഴ്‌സ് 2024 മത്സരത്തിൽ റിയ സിൻഹ ഇന്ത്യയെ പ്രതിനിധീകരിക്കും.
#WATCH | Jaipur, Rajasthan: Rhea Singha crowned Miss Universe India 2024. pic.twitter.com/U76NE7yKlL
— ANI MP/CG/Rajasthan (@ANI_MP_CG_RJ) September 22, 2024
'ഇന്ന് ഞാൻ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 കിരീടം നേടി. മുമ്പത്തെ വിജയികളിൽ നിന്ന് ഞാന്‍ പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ട്. ഈ വർഷം ഇന്ത്യ വീണ്ടും മിസ് യൂണിവേഴ്‌സ് കിരീടം നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ പെൺകുട്ടികളും അർപ്പണബോധമുള്ളവരും സുന്ദരികളുമാണ്. ഈ കിരീടത്തിന് ഞാന്‍ യോഗ്യയാണെന്ന് കരുതാൻ എന്നെ പ്രേരിപ്പിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.' കിരീടനേട്ടത്തിന് ശേഷം റിയ സിൻഹ പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
18 കാരിയായ റിയ സിൻഹ ഗുജറാത്ത് സ്വദേശിയാണ്. നടിയും മിസ് യൂണിവേഴ്‌സ് ഇന്ത്യ 2015 വിജയിയുമായ ഉർവശി റൗട്ടേല ആണ് വിജയിയെ പ്രഖ്യാപിച്ചത്. ഇന്ത്യ ഈ വർഷം വീണ്ടും മിസ് യൂണിവേഴ്‌സ് കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉർവശി റൗട്ടേല പറഞ്ഞു.
Also Read:കൊമോണ്ടര്‍ നായകളുടെ രോമം മാതൃകയാക്കി സ്‌റ്റൈലിങ്; പുത്തന്‍ ലുക്കില്‍ സീനത്ത് അമന്‍