ETV Bharat / state

കമ്മ്യൂണിസ്‌റ്റുകാരനായ പുതിയ ശ്രീലങ്കന്‍ പ്രസിഡന്‍റിന് താത്പര്യം ഇന്ത്യയോടോ ചൈനയോടോ?; വിലയിരുത്തലുമായി ഡോ. ടിപി ശ്രീനിവാസന്‍ - Dissanayake Supports India Or China - DISSANAYAKE SUPPORTS INDIA OR CHINA

കമ്മ്യൂണിസ്‌റ്റുകാരനായ പുതിയ ശ്രീലങ്കന്‍ പ്രസിഡന്‍റിന് താത്പര്യം ഇന്ത്യയോടോ ചൈനയോടോ?. ദിസനായകെ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ശ്രീലങ്ക-ഇന്ത്യ ബന്ധങ്ങളെങ്ങനെയായിരുക്കുമെന്ന് വിലയിരുത്തി വിദേശകാര്യ വിദഗ്‌ധനും അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാഡിറുമായി ഡോ. ടിപി ശ്രീനിവാസന്‍.

ഡോ ടിപി ശ്രീനിവാസന്‍  പ്രസിഡന്‍റ് അനുര കുമാര ദിസനായകെ  DISSANAYAKE SUPPORT CHINA OR INDIA  LATEST NEWS IN MALAYALAM
Anura Kumara Dissanayake, Dr TP Sreenivasan (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 24, 2024, 8:52 PM IST

തിരുവനന്തപുരം: ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് ഫലം അത്ഭുതമുളവാക്കുന്ന ഒന്നായിരുന്നുവെന്ന് വിദേശകാര്യ വിദഗ്‌ധൻ ഡോ. ടിപി ശ്രീനിവാസൻ. കാരണം ശ്രീലങ്കയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ശ്രമിച്ച പഴയ പ്രസിഡന്‍റ് വിക്രമസിംഗെക്ക് വെറും മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. പ്രേമദാസയ്ക്കും അനുര കുമാര ദിസനായകെയ്ക്കും ഏകദേശം തുല്യമായ വോട്ടുകളാണ് ലഭിച്ചതെങ്കിലും ദിസനായകെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ദിസനായകെ ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം മുഖ്യധാരാ രംഗത്ത് നിറഞ്ഞ് നിന്ന നേതാവ് തന്നെയായിരുന്നു. കമ്മ്യൂണിസ്‌റ്റ് അല്ലെങ്കില്‍ ഇടത് നേതാവ് എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന നേതാവ് കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ വിജയം അതിശയകരമായിരുന്നു. കാരണം വിക്രമസിംഗെയ്ക്കും പ്രേയമദാസയ്ക്കുമായിരിക്കും കൂടുതല്‍ പിന്തുണ ലഭിക്കാന്‍ പോകുന്നതെന്നായിരുന്നു പൊതുവില്‍ കരുതിയിരുന്നത്. പക്ഷേ ദിസനായകെയുടേത് നിര്‍ണായകമായ വിജയമായിരുന്നു.

ഡോ. ടിപി ശ്രീനിവാസൻ സംസാരിക്കുന്നു (ETV Bharat)

ഇതൊരു വലിയ മാറ്റമാണ് ശ്രിലങ്കയിലുണ്ടാക്കുന്നത്. കാരണം ശ്രീലങ്ക ഒരു ജനാധിപത്യ രാജ്യമാണെങ്കില്‍ പോലും ചില പ്രത്യേക കക്ഷികള്‍ക്ക് അവിടെ പ്രത്യേക പ്രാധാന്യം തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു. അത്തരത്തില്‍ പലരും കുടുംബ ബന്ധങ്ങളിലൂടെയാണ് ശ്രീലങ്കയുടെ രാഷ്ട്രീയത്തില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ വിക്രമ സിംഗെയാകട്ടെ ശ്രീലങ്കയുടെ ഒരു സ്ഥിരതയാര്‍ന്ന ചാലക ശക്തിയായിരുന്നു.

ശ്രീലങ്ക നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ആ രാജ്യത്തെ പുറത്ത് കൊണ്ടുവരുന്നതിനായി വിക്രമസിംഗെയാണ് ഐഎംഎഫുമായി കരാറുണ്ടാക്കിയതും ഇന്ത്യയുമായി ചര്‍ച്ച നടത്തിയതുമെല്ലാം. പക്ഷേ ഇതൊന്നും തെരഞ്ഞെടുപ്പില്‍ ഘടകമേ ആയിരുന്നില്ലെന്നതാണ് വോട്ടെണ്ണല്‍ ഫലം കാണിക്കുന്നത്. ഇതിന് പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒന്ന് ഇന്ത്യ-ശ്രീലങ്ക ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. വലിയ പ്രതിസന്ധികളിലൂടെ പല ഘട്ടങ്ങളിലും അത് കടന്ന് പോയിരുന്നു. പ്രത്യേകിച്ചും ശ്രീലങ്കന്‍ തമിഴ് പ്രശ്‌നങ്ങളിലടക്കം ശ്രീലങ്കയുടെ ഇന്ത്യ ബന്ധങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നു. പക്ഷേ തമിഴ് വംശത്തെ തന്നെ പൂര്‍ണമായും മാറ്റി നിര്‍ത്തി അവിടെ സിംഹള ആധിപത്യം സ്ഥാപിക്കപ്പെടുകയുണ്ടായി. അപ്പോള്‍ ഇന്ത്യ അധികമൊന്നും പ്രതികരിക്കാതെ തന്നെ അവരോട് സഹകരിച്ചു മുന്നോട്ടു പോകുകയായിരുന്നു. അപ്പോഴാണ് ശ്രീലങ്കയില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകുന്നത്.

ശ്രീലങ്കയെ ഈ സാമ്പത്തിക പ്രശ്‌നങ്ങളില്‍ കൊണ്ടു ചെന്നെത്തിച്ചത് ചൈനയാണ്. ചൈന പല തരത്തില്‍ ശ്രീലങ്കയില്‍ നിക്ഷേപങ്ങള്‍ നടത്തിയ ശേഷം തങ്ങളുടെ പണം തിരിച്ചു വേണമെന്നാവശ്യപ്പെടുകയും ഒടുവില്‍ ഹമ്പന്‍ടോട്ട തുറമുഖം ചൈന ഏറ്റെടുക്കുന്ന നിലയില്‍ കാര്യങ്ങളെത്തുകയും ചെയ്‌തു. അതിന് പിന്നാലെയാണ് ശ്രീലങ്ക വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു വീഴുന്നത്. അതെല്ലാം പരിഹരിക്കപ്പെട്ട് കഴിഞ്ഞ് ആ രാജ്യം ഒരു സാധാരണ നിലയിലേക്കായിട്ടുണ്ട്. അപ്പോഴാണ് ദിസനായകെ പ്രസിഡന്‍റായിക്കൊണ്ടുള്ള വലിയ മാറ്റം വന്നിരിക്കുന്നത്.

ദിസനായകെ ഇതുവരെ പറഞ്ഞിട്ടുള്ളത് അദ്ദേഹം ഇന്ത്യയോട് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും രാജ്യത്തിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കുമെന്നുമൊക്കെയാണ്. അതുകൊണ്ട് വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കാനില്ല. അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഇവിടെയുണ്ട്. അതുപോലെ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപങ്ങളെ കുറിച്ച് ദിസനായകെയ്ക്കും ചില അഭിപ്രായങ്ങളുണ്ട്.

ഇന്ത്യയുടെയും ചൈനയുടെയും കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും നയപരിപാടികള്‍ രൂപീകരിക്കുക എന്ന് ദിസനായകെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം അധികാരമേറ്റിട്ട് രണ്ട് ദിവസമാകുന്നതേയുള്ളൂ. അദ്ദേഹം പ്രശ്‌നങ്ങള്‍ മനസിലാക്കി വരുന്നതേയുള്ളൂ. അദ്ദേഹം ഒരു ഇടത് ചിന്താഗതിക്കാരനാണെന്നതില്‍ തര്‍ക്കമില്ലെങ്കിലും അത് ചൈനയ്ക്ക് അനുകൂലമായിരിക്കുമോ എന്ന് വ്യക്തമല്ലെന്നും ഡോ. ടിപി ശ്രീനിവാസൻ പറഞ്ഞു.

കമ്മ്യൂണിസ്‌റ്റായത് കൊണ്ട് അദ്ദേഹം ചൈന പക്ഷപാതിയായിരിക്കും എന്ന് നാം കരുതേണ്ടതില്ല. ഒരുപക്ഷേ ഇന്ത്യയോടും ചൈനയോടും അദ്ദേഹം സൗഹാര്‍ദ്ദത്തോട് കൂടി മുന്നോട്ടു പോകുമെന്ന കാര്യവും തള്ളിക്കളയാവുന്നതല്ല. ശ്രീലങ്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഈ പുതിയ മാറ്റത്തിന് ഇന്ത്യ-ശ്രീലങ്ക ബന്ധങ്ങളിലും ശ്രീലങ്ക-ചൈന ബന്ധങ്ങളിലും ചൈന-ഇന്ത്യ ബന്ധങ്ങളിലുമൊക്കെ പല അനുരണനങ്ങളും ഉണ്ടായിയെന്ന് വരാം.

അതേസമയം ഒരു സ്ഥിരതയുള്ള സര്‍ക്കാര്‍ ശ്രീലങ്കയില്‍ അധികാരത്തില്‍ വന്നു എന്നത് ആശ്വാസകരമാണ്. ഉടൻ തന്നെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കൂടി നടത്തുമെന്ന് ദിസനായകെ അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്‍റില്‍ കൂടി ഭൂരിപക്ഷം ലഭിച്ചാലേ അദ്ദേഹത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. പ്രസിഡന്‍റും പാര്‍ലമെന്‍റും വ്യത്യസ്‌ത പാര്‍ട്ടികളാണെങ്കില്‍ അതിന് കുറച്ചൊക്കെ പ്രയാസങ്ങള്‍ ഉണ്ടാകാം.

തത്കാലം പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെങ്കിലും പ്രശ്‌നങ്ങളുണ്ടായെന്നും വരാം. കാരണം ചൈനയുടെയും ഇന്ത്യയുടെയുമൊക്കെ പ്രോജക്‌ടുകള്‍ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. അതില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നേക്കാം. അല്ലെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയുമായി സഹകരിച്ചു തന്നെയായിരിക്കും ശ്രീലങ്കയുടെ മുന്നോട്ടുള്ള പ്രയാണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ലങ്ക ഇനി 'നായകന്‍റെ ദിശയില്‍'; ആരാണ് ശ്രീലങ്കയെ ചുവപ്പിച്ച ദിസനായകെ...?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.