ETV Bharat / jagte-raho

വീട്ടിൽ കഞ്ചാവ് ചെടി:  അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ - കിഴക്കമ്പലം

പൂർണ്ണ വളർച്ചയെത്തിയ അവസ്ഥയിലാണ് ചെടി കണ്ടെത്തിയത്

കഞ്ചാവ് ചെടി
author img

By

Published : May 2, 2019, 5:09 PM IST

എറണാകുളം: വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ബലായി താക്കൂർ, രാജീവ് താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

കിഴക്കമ്പലം ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ കഞ്ചാവ് ചെടി കൗതുകത്തിന് വളർത്തിയതാണെന്ന് എക്സൈസിനോട് പറഞ്ഞു. പൂർണ്ണ വളർച്ചയെത്തിയ അവസ്ഥയിലാണ് ചെടി കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് നിയമപരമായി തന്നെയാണോ വീടുകൾ നൽകുന്നതെന്ന് പരിശോധിച്ചു വരികയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പി ശ്രീരാജ് അറിയിച്ചു. പ്രതികളെ കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Intro:

Body:എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുരയിടത്തിൽ കഞ്ചാവ് ചെടി പരിപാലിച്ചു വളർത്തിയ 2 ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി. കിഴക്കമ്പലം ടൗണിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പേരിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളായ ബലായി താക്കൂർ, രാജീവ് താക്കൂർ എന്നിവരെയാണ് എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.

കിഴക്കമ്പലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇരുവരും ജോലി ചെയ്തു വരികയായിരുന്നു. ഏകദേശം5 മാസം പ്രായമായ ആറടി ഉയരമുള്ള സാമാന്യം വലിയ കഞ്ചാവ് ചെടിയാണ് എക്സൈസ് പിടിച്ചെടുത്തത്. നാട്ടിൽ പോയപ്പോൾ ലഭിച്ച കഞ്ചാവ് വിത്ത് കൗതുകത്തിനായി പാകി മുളപ്പിച്ച്, പരിപാലിച്ച് വാർത്തിയെന്നാണ് പ്രതികൾ എക്സൈസിന് മൊഴി നൽകിയിരിക്കുന്നത്.

പാകമായി പൂക്കളായ് അവസ്ഥയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയതെന്നും, അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ കൂടി വരുന്നതിനാൽ ഇത്തരം തൊഴിലാളികൾക്ക് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണോ വാടകയ്ക്ക് വീട് നൽകിയിട്ടുള്ളത് എന്നും പരിശോധിച്ചു വരുന്നതായി എക്സൈസ് ഇൻസ്പെക്ടർ പി ശ്രീരാജ് അറിയിച്ചു. പ്രതികളെ കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.