ETV Bharat / jagte-raho

പാലക്കാട് നിന്ന് പിടികൂടിയ ഹാഷിഷ് ഓയില്‍; വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമമെന്ന് പൊലീസ് - foreign countries

വിശാഖപട്ടണത്തിനടുത്ത് പാടേരു എന്ന സ്ഥലത്ത് വലിയ തോതില്‍ ഹാഷിഷ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതായി അന്വേഷണ സംഘം.

പാലക്കാട് ഹാഷിഷ് ഓയില്‍ വേട്ട
author img

By

Published : Aug 6, 2019, 1:49 PM IST

പാലക്കാട്: വാഹന പരിശോധനക്കിടെ പാലക്കാട് നിന്ന് പിടിച്ചെടുത്ത 24 കിലോ ഹാഷിഷ് ഓയില്‍ മാലിദീപ് വഴി വിദേശത്തേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ജൂലൈ മുപ്പത്തിയൊന്നിനാണ് പാലക്കാട്-പൊള്ളാച്ചി റോഡിന് സമീപം നോമ്പിക്കോട് നടത്തിയ വാഹന പരിശോധനയില്‍ ഇടുക്കി സ്വദേശി അനൂപ് ജോര്‍ജ് 24 കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലാകുന്നത്. വിശാഖപട്ടണത്ത് നിന്ന് കാറിന്‍റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ചാണ് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. വിശാഖപട്ടണത്തിനടുത്ത് പാടേരു എന്ന സ്ഥലത്ത് വലിയ തോതില്‍ ഹാഷിഷ് ഓയില്‍ ഉല്‍പാദിക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ ഇടുക്കി സ്വദേശികളാണെന്നും സൂചന ലഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.

Intro:പാലക്കാട് നിന്ന് പിടികൂടിയ ഹാഷിഷ് ഓയിൽ മാലിദീപ് വഴി വിദേശത്തേക്ക് കടത്താൻ കൊണ്ടുവന്നത്

Body:കഴിഞ്ഞ 31 ആം തീയതിയാണ് പാലക്കാട് നിന്നും 24 കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടിയത്. ഇത് മാലി ദ്വീപ് വഴി വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വൻ വില ലഭിക്കുന്ന ഹാഷിഷ് ഓയിൽ നിർമ്മാണത്തിനു പിന്നിൽ ഇടുക്കി സ്വദേശികൾ ആണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇടുക്കി സ്വദേശി അനൂപ് ജോർജിനെ ഹാഷിഷ് വേട്ടയ്ക്കിടെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്നും കാറിന്റെ ഡോർ പാനലിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 24 കിലോ ഹാഷിഷ് ഓയിലുമായാണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ ഓടിരക്ഷപ്പെട്ടു. വിശാഖപട്ടണത്തിനടുത്ത് ടൂണിയിലെ പാടേരു എന്ന സ്ഥലത്ത് വൻ തോതിൽ ഹാഷിഷ് ഓയൽ വൻ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും ഇതിൽ വൈദഗ്ധ്യം നേടിയ ഒരു സംഘം ഇടുക്കി സ്വദേശികൾ ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.

Conclusion:ഇടിവി ഭാ ര ത് പാലക്കാട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.