ETV Bharat / jagte-raho

എസ്ബിഐയുടെ എടിഎമ്മില്‍ മോഷണശ്രമം - latest mlayalam vartha updates

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണ ശ്രമം നടന്നത്. ഹെൽമെറ്റ് ധരിച്ച രണ്ട് പേരാണ് മോഷണത്തിന് ശ്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു

തൃശ്ശൂർ വാർത്തകൾ  എടിഎമ്മില്‍ മോഷണശ്രമം  latest crime news updates  latest malayalam news updates  എസ്ബിഐ എടിഎമ്മില്‍ മോഷണശ്രമം  latest mlayalam vartha updates  മലയാളം വാർത്തകൾ
എസ്ബിഐ എടിഎമ്മില്‍ മോഷണശ്രമം
author img

By

Published : Dec 2, 2019, 7:47 AM IST

Updated : Dec 2, 2019, 8:48 AM IST

തൃശ്ശൂർ: പഴയന്നൂരിൽ എസ്ബിഐയുടെ എടിഎമ്മില്‍ മോഷണശ്രമം. പുലര്‍ച്ചെ രണ്ടരയോടെയാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷണശ്രമം നടന്നത്. പണം നഷ്ടമായിട്ടില്ല. മോഷ്ടാക്കൾ സഞ്ചരിച്ച വാഹനവും ഗ്യാസ് കട്ടറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് കട്ടറിന്‍റെ പ്രകാശം കണ്ട സമീപവാസികൾ സംശയം തോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ അറിയിക്കുകയും തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

എസ്ബിഐയുടെ എടിഎമ്മില്‍ മോഷണശ്രമം

പ്രദേശവാസികള്‍ വീടുകളിലെ ലൈറ്റിട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇതിനിടെ 150 മീറ്റർ ദൂരത്തായി പ്രതികൾ സഞ്ചരിച്ച വാഗണർ കാർ റോഡരികിലെ കുഴിയിൽ വീണതോടെ ഇവർ വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. ഹെൽമെറ്റ് ധരിച്ച രണ്ട് പേരാണ് മോഷണത്തിന് ശ്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.

Intro:തൃശ്ശൂർ പഴയന്നൂരിൽ എസ്.ബി.ഐ എടിഎമ്മില്‍ മോഷണശ്രമം. പുലര്‍ച്ചെ രണ്ടരയോടെയാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷണശ്രമം നടന്നത്. മോഷ്ടാക്കള്‍ എത്തിയ വാഗണര്‍ കാര്‍ സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.Body:തൃശ്ശൂർ പഴയന്നൂർ കൊണ്ടാഴി പാറമേൽപടിയിലെ എസ്.ബി.ഐ എ. ടി എമ്മിൽ പുലർച്ചെ രണ്ടരയോടെയാണ് കവർച്ചാ ശ്രമമുണ്ടായത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മെഷീൻ മുറിച്ച നിലയിലാണ്. പണം നഷ്ടമായില്ല. മോഷ്ടാക്കൾ സഞ്ചരിച്ച വാഹനവും ഗ്യാസ് കട്ടറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് കട്ടറിന്റെ വെളിച്ചം സമീപവാസികൾ നൽകിയ വിവരത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥലം ഉടമയേയും പോലീസിനേയും വിവരമറിയിച്ചു. നാട്ടുകാർ അറിഞ്ഞ് ലൈറ്റിട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ 150 മീറ്റർ ദൂരത്തായി പ്രതികളുടെ വാഗണർ കാർ റോഡരികിലെ കുഴിയിൽ വീണു. ഇതോടെ വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. തൊട്ടടുത്ത് നിന്ന് ഗ്യാസ് കട്ടറും കണ്ടെത്തി. ഹെൽമെറ്റ് ധരിച്ച 2 പേരാണ് വന്നതെന്ന് തിരിച്ചറിഞ്ഞു. പഴയന്നൂർ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
Last Updated : Dec 2, 2019, 8:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.