കൊച്ചി: യുവാവിനെ അറക്കവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിൽ പെരുമ്പാവൂർ കൂവപ്പടി കിഴക്കേപ്പുറത്ത് കുടി ഷാജുവിനെ പെരുമ്പാവൂർ പൊലിസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഐമുറി സ്വദേശി ഷിബു ചികിത്സയിലാണ്. രണ്ടു പേരും തടിക്കച്ചവടത്തിൽ പങ്കാളികളായിരുന്നു.
ഷാജുവിനെ കച്ചവടത്തിൽ നിന്നും ഒഴിവാക്കിയതാണ് ആക്രമണത്തിനു കാരണമായത്. പെരുമ്പാവൂർ പൂപ്പാനിക്കു സമീപം ഷിബു തടി കയറ്റിക്കൊണ്ടിരുന്നിടത്തു ചെന്നാണ് പ്രതി അറക്കവാൾകൊണ്ട് ക്രമിച്ചത്. എസ്.എച്ച്.ഒ ജയകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.