ETV Bharat / jagte-raho

ഉത്രയെ കൊന്നത് വിവാഹമോചനം ആവശ്യപ്പെട്ടതിനാല്‍

ബന്ധം വേർപെട്ടാൽ സ്വർണവും പണവും കാറും തിരികെ നൽകേണ്ടിവരുമെന്നു സൂരജ് ആശങ്കപ്പെട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് പൊലീസിനോട് പറഞ്ഞു

അഞ്ചര്‍ കൊലപാതകം  സൂരജ്  ഉത്ര  പാമ്പ് കടിയേറ്റ് മരണം  ശാരീരിക-മാനസിക പീഡനങ്ങൾ  കുടുംബം  വിവാഹ മോചനം  കൊല്ലം  Anjal Murder case  confession  confession  report
അഞ്ചര്‍ കൊലപാതകം: സൂരജിന്‍റെ കുറ്റസമ്മതമൊഴി പുറത്ത്
author img

By

Published : May 27, 2020, 10:26 AM IST

Updated : May 27, 2020, 10:42 AM IST

കൊല്ലം: അഞ്ചലിൽ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ്‌ സൂരജിന്‍റെ കുറ്റസമ്മത മൊഴി പുറത്ത്. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് അന്വേഷണസംഘത്തോട് പറഞ്ഞു. തന്നിൽനിന്ന് ഉത്രയ്ക്ക് ശാരീരിക-മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നു. കഴിഞ്ഞ ജനുവരിയിൽ ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ബന്ധം വേർപെട്ടാൽ സ്വർണവും പണവും കാറും തിരികെ നൽകേണ്ടിവരുമെന്നു സൂരജ് ഭയപ്പെട്ടിരുന്നു. അതേസമയം സൂരജിനൊപ്പം ഉത്രയുടെ മരണത്തിൽ മാതാപിതാക്കൾക്കും സഹോദരിക്കും കൂട്ടുകാർക്കും പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ഉത്രയുടെ അച്ഛൻ വിജയസേനനും അമ്മ മണിമേഖലയും. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന സൂരജിന്‍റെയും സഹായി സുരേഷിന്‍റെയും കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും.

Last Updated : May 27, 2020, 10:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.