ബിക്കാനീര്‍ (രാജസ്ഥാന്‍): ദമ്പതികള്‍ ചേര്‍ന്ന് 35കാരനെ കൊലപ്പെടുത്തിയതായി പൊലീസ്. മാലാറാം എന്നയാളെ വടികൊണ്ടും കോടാലികൊണ്ടും അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ദമ്പതികളായ സീതാ ദേവി (28), ജേതാറാം (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സീതാദേവിയുമായിയുമായി മാലാറാമിന് ബന്ധമുണ്ടായിരുന്നു. ഹോളി ആഘോഷത്തിനായി നാട്ടില്‍ എത്തിയ മാലാറാം മദ്യപിച്ച ശേഷം സീതാദേവിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി.
ഇതോടെ ദമ്പതികള്‍ ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഷെറുന പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഗുലാം നബി ഖാന്‍ പറഞ്ഞു. ജേതാറാമാണ് യുവാവിനെ കൊലപ്പെടുത്തിയ കാര്യം പൊലീസിനെ അറിയിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് സീതാദേവിയുമായി മാലാറാമിന് ബന്ധമുള്ള കാര്യം വ്യക്തമായത്. ദമ്പതികളെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കസ്റ്റഡിയില്‍ വിട്ടു. മാലാറാമിന്‍റെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.