തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. വാമനപുരം നെല്ലനാട് കുന്നില്‍ അജീന്ദ്രൻ നായർ ആണ് അറസ്റ്റിലായത്. ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ പള്ളിക്കൽ മൂതലയിലായിരുന്നു താമസം. പീഡനത്തിനിരയായ പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണ്. പീഡനവിവരം കുട്ടി ഇളയമ്മയോട് പറയുകയും ഇളയമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി അശോകന്‍റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്‍റെ നേതൃത്വത്തിൽ പള്ളിക്കൽ ഐ.എസ്.എച്ച്.ഒ അജി.ജി.നാഥ്, എസ്.ഐ പി.അനിൽകുമാർ, സി.പി.ഒ മാരായ അനിൽകുമാർ, മധു, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ - ടാപ്പിംഗ് തൊഴിലാളി
ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ പള്ളിക്കൽ മൂതലയിലായിരുന്നു താമസം. പീഡനത്തിനിരയായ പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണ്.