പത്തനംതിട്ട വെച്ചൂച്ചിറയിൽ പന്ത്രണ്ടു വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം വിളിച്ചു വരുത്തി പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തിരുവല്ല ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കുട്ടി ക്ലാസിൽ വരാത്തതിനെ തുടര്‍ന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരാണ് വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനും വൈദ്യപരിശോധനക്കുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു.