ETV Bharat / international

World Trauma Day 2023 : ലോക ട്രോമ ദിനം : ആഘാതങ്ങളെ നേരിടാൻ കൂടെയുള്ളവർക്ക് കൈത്താങ്ങാകാം - ട്രോമ സംഭവിക്കാവുന്ന സംഭവങ്ങൾ

Trauma Day Theme 2023 : 'ആലിംഗനം ചെയ്യുക, സാഹചര്യത്തെ പ്രതിരോധിക്കുക, ട്രോമയെ മറികടക്കുക' എന്നതാണ് ഈ വർഷത്തെ ട്രോമ ദിന ആശയം

World Trauma Day 2023  Trauma Day Theme 2023  ലോക ട്രോമ ദിനം  What Is Trauma  Trauma  ട്രോമ  Experiences that may be traumatic  traumatic Experiences  Key Objectives Of Trauma Day  എന്താണ് ട്രോമ  ട്രോമ സംഭവിക്കാവുന്ന സംഭവങ്ങൾ  ട്രോമ ദിനത്തിന്‍റെ പ്രമേയം
World Trauma Day 2023
author img

By ETV Bharat Kerala Team

Published : Oct 17, 2023, 2:05 PM IST

ക്‌ടോബർ 17 ലോക ട്രോമ ദിനമാണ് (World Trauma Day 2023). അപകടങ്ങൾ മൂലം വ്യക്തികൾക്ക് പരിക്കോ, വൈകല്യങ്ങളോ ചിലപ്പോൾ മരണം വരെയോ സംഭവിക്കാം. ഇത്തരമൊരു സാഹചര്യത്തിൽ ഈ വിഷയത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയും അതുവഴി അപകടങ്ങൾ കുറയ്ക്കു‌കയുമാണ് ഈ ദിവസത്തിലൂടെ ലക്ഷ്യമിടുന്നത്. ജീവൻ രക്ഷിക്കേണ്ടതിന്‍റെയും സംരക്ഷിക്കേണ്ടതിന്‍റെയും ആവശ്യകതയും ആഗോളതലത്തിൽ രോഗശാന്തിയും പ്രതിരോധശേഷിയും പരിപോഷിപ്പിക്കുന്നതിന്‍റെയും വിവിധ ആഘാതങ്ങളിലൂടെയുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അംഗീകരിക്കുന്നതിന്‍റെയും പ്രാധാന്യം ഈ ദിവസം ഓർമിപ്പിക്കുന്നു.

എന്താണ് ട്രോമ? (What Is Trauma ?) : വേദനാജനകമായ ഒരു സംഭവത്തിന്‍റെ ഫലമായി ഉണ്ടാകുന്ന നീണ്ടുനിൽക്കുന്ന വൈകാരിക പ്രതികരണമാണ് (lasting emotional response) ട്രോമ (Trauma). വ്യക്തികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ക്ഷേമത്തിൽ പ്രതികൂല പ്രത്യാഘാതങ്ങളോടൊപ്പം വൈകാരിക അസ്വസ്ഥതയുണ്ടാക്കുന്നതും ജീവന് ഭീഷണിയുളവാക്കുന്നതും ആയ സംഭവങ്ങൾ ട്രോമയ്ക്ക്‌ കാരണമാകുന്നു. ആഘാതകരമായ സംഭവങ്ങൾ ചിലപ്പോൾ വ്യക്തികളുടെ സുരക്ഷിതത്വബോധത്തേയും വികാരങ്ങൾ നിയന്ത്രിക്കുന്നതിനേയും ദോഷകരമായി ബാധിക്കും.

'ആലിംഗനം ചെയ്യുക, പ്രതിരോധിക്കുക, ട്രോമയുടെ ആഘാതത്തെ മറികടക്കുക' (Embracing, Resilience, Overcoming Trauma's Impact) എന്നതാണ് ഈ ട്രോമ ദിനത്തിന്‍റെ പ്രമേയം (Trauma Day Theme 2023).

Also Read : International Panic Day 2023: അല്‍പം ബ്രേക്ക് എടുക്കു, ശാന്തമാകാം, ജീവിതം എത്ര മനോഹരമാണെന്ന് അനുഭവിച്ച് അറിയാം

ട്രോമ സംഭവിക്കാവുന്ന സംഭവങ്ങൾ (Experiences that may be traumatic)

  • ഗാർഹിക പീഡനം
  • കുട്ടികൾക്കെതിരായ അതിക്രമം
  • ശാരീരികവും ലൈംഗികവും വൈകാരികവുമായ പീഡനം
  • പ്രിയപ്പെട്ട ഒരാളിൽ നിന്ന് പെട്ടെന്നുള്ള വേർപിരിയൽ
  • റോഡപകടങ്ങൾ
  • വംശീയത, വിവേചനം, അടിച്ചമർത്തൽ
  • സമൂഹത്തിലെ അക്രമം, യുദ്ധം

ട്രോമ ദിനത്തിന്‍റെ ചരിത്രം : 2011ൽ ന്യൂഡൽഹിയിൽവച്ചാണ് ഇന്ത്യയിൽ ട്രോമ ദിനാചരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ദിനം പ്രതി നടക്കുന്ന റോഡപകടങ്ങളുടെ ആശങ്കാജനകമായ കണക്കുകളാണ് ഇതിന് കാരണമായത്. ഇത് കുറയ്‌ക്കുകയായിരുന്നു ട്രോമ ദിനത്തിലൂടെ രാജ്യം ലക്ഷ്യമിട്ടത്. വ്യക്തികളിൽ ട്രോമ ഉണ്ടാകുന്നതിന് സാധാരണമായ കാരണങ്ങളിലൊന്നായി റോഡ് അപകടങ്ങൾ (Road Accidents) കണക്കാക്കപ്പെടുന്നു.

ഗാർഹിക പീഡനങ്ങൾ, ലൈംഗികാതിക്രമങ്ങൾ, സൈനിക പ്രവർത്തനങ്ങൾ, എന്നിവയിൽ നിന്നുള്ള ആഘാതകരമായ അനുഭവങ്ങളാണ് മറ്റ് കാരണങ്ങള്‍. ഇത് ശരിയായ രീതിയിൽ കൈകാര്യം ചെയ്‌തില്ലെങ്കിൽ അവർക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (PTSD) ബാധിച്ചേക്കാം.

ട്രോമ ദിനത്തിന്‍റെ ലക്ഷ്യങ്ങൾ (Key Objectives Of Trauma Day)

  • ട്രോമ ബാധിച്ചവർക്ക് പിന്തുണ നൽകുക
  • സാഹചര്യം മനസിലാക്കാനും അതിൽ നിന്നും പിൻവലിയാനും പ്രോത്സാഹിപ്പിക്കുക
  • ശിൽപശാലകൾ, ചർച്ചകൾ, ക്യാംപയിനുകള്‍ എന്നിവയിലൂന്നി ചികിത്സയിലൂടെ രോഗശാന്തി ഉറപ്പാക്കല്‍
  • ട്രോമയുടെ വ്യാപകമായ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് മെഡിക്കൽ പ്രൊഫഷണലുകൾ, എൻ‌ജി‌ഒകൾ, വ്യക്തികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കല്‍
  • മെച്ചപ്പെട്ട മാനസികാരോഗ്യത്തിനായുള്ള സാമൂഹിക മാറ്റം പ്രോത്സാഹിപ്പിക്കല്‍.

Also Read : World Mental Health Day 2023 : 'മനസിനെ തിരിച്ചറിയാം', ഇന്ന് ലോക മാനസികാരോഗ്യ ദിനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.