ETV Bharat / international

മനുഷ്യാവകാശ കടമകൾ ഉയർത്തിപ്പിടിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കും: യുഎസ് - america

മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഇന്ത്യയോട് യുഎസ്. മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഉച്ചകോടിയില്‍ ജോ ബൈഡന്‍ പങ്കെടുക്കും.

human rights obligations us  മനുഷ്യാവകാശ ബാധ്യതകൾ  യുഎസ്  യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍  ഉച്ചകോടി
മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം ഇന്ത്യയോട് യുഎസ്
author img

By

Published : Mar 21, 2023, 1:04 PM IST

വാഷിങ്ടണ്‍: മനുഷ്യാവകാശ കടമകളും പ്രതിബദ്ധതകളും ഉയര്‍ത്തി പിടിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത് ശക്തമായി തുടരുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. നിയമവിരുദ്ധവും ഏകപക്ഷീയവുമായ കൊലപാതകങ്ങൾ, മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളികൾ, സ്വകാര്യതയിൽ ഇടപെടൽ, മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമം എന്നിവ ഉൾപ്പെടെയുള്ളവയില്‍ കാര്യമായ മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസിലെയും ഇന്ത്യയിലെയും പൊതു ജനങ്ങളെ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്താറുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കും: മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പറയുമ്പോഴും നിരവധി മാധ്യമങ്ങള്‍ക്ക് അവരുടെ യാഥാര്‍ഥ്യങ്ങളെ തുറന്ന് കാട്ടുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നത് തുടരുമെന്ന് 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയെ കുറിച്ചുളള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ബിബിസിയ്‌ക്ക് ഇപ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ബിബിസിയുടെ പ്രശ്‌നങ്ങളെ കുറിച്ചെല്ലാം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞതായും ഡെമോക്രസി ആന്‍ഡ് ഹ്യൂമൻ റൈറ്റ്‌സ് ആന്‍ഡ് ലേബർ ആക്‌ടിങ് അസിസ്റ്റന്‍റ് സെക്രട്ടറി എറിൻ ബാർക്ലേ പറഞ്ഞു.

നാശം വിതച്ച് റഷ്യ- യുക്രൈന്‍ യുദ്ധം: 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ നിരവധി പേരെ മരണത്തിലേക്കും നാശത്തിലേക്കും തള്ളി വിട്ടു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് ലൈംഗിക അതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായത്. രാജ്യത്തെ ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, തൊഴില്‍ അവകാശങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിന് ഇത്തരം അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജനാധിപത്യ നവീകരണം അത്യാന്താപേക്ഷിതമാണ്.

മാര്‍ച്ച് 29, 30 തിയതികളില്‍ കോസ്റ്റാറിക്ക, നെതർലൻഡ്‌സ്, റിപ്പബ്ലിക് ഓഫ് കൊറിയ, റിപ്പബ്ലിക് ഓഫ് സാംബിയ എന്നീ സർക്കാരുകളുമായുള്ള ഉച്ചകോടിയില്‍ ജോ ബൈഡന്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കെന്‍ പറഞ്ഞു. ഇറാന്‍, ഉത്തര കൊറിയ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ വന്‍തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചൈനയിലെ സിന്‍ജിയാങ്ങില്‍ മുസ്‌ലിം വിഭാഗങ്ങള്‍ അടക്കമുള്ള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ വംശഹത്യയും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണെന്നും ബ്ലിങ്കെന്‍ പറഞ്ഞു.

വിവിധയിടങ്ങളില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കും ജീവിത പങ്കാളിയുടെ പീഡനങ്ങള്‍ക്കും ഇരയാകുന്നവര്‍ നിരവധിയാണ്. സമൂഹത്തിലുള്ള ലെസ്‌ബിയന്‍സ്, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെയുള്ള അതിക്രമവും വര്‍ധിച്ച് വരികയാണെന്നും ബ്ലിങ്കെന്‍ പറഞ്ഞു. രാജ്യത്തിന്‍റെ പരമാധികാരവും അഖണ്ഡതയും സംസ്ഥാനത്തിന്‍റെ സുരക്ഷയും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം പുലര്‍ത്തുന്നതിന് ചില നിയമങ്ങള്‍ സര്‍ക്കാറിന് തടസം അല്ലെങ്കില്‍ പരിധി നിശ്‌ചയിച്ചിട്ടുണ്ട്.

രാജ്യങ്ങളിലെ ഭരണകൂടത്തിന്‍റെ ചില അലംഭാവവും പരീശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരുടെയും കുറവ് എന്നിങ്ങനെയുള്ള കാര്യങ്ങളിലുണ്ടാകുന്ന അഭാവങ്ങളെല്ലാം ഒരു രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും മനുഷ്യാവകാശം കൂടുതലായി ലംഘിക്കപ്പെടാനും കാരണമാകും.

also read: "യുക്രൈന്‍ യുദ്ധത്തിന്‍റെ ആത്യന്തിക കാരണക്കാര്‍ പാശ്ചാത്യ ശക്തികള്‍; പ്രകോപനം സൃഷ്‌ടിച്ചത് നാറ്റോയുടെ വ്യാപനം": വ്ളാഡിമിര്‍ പുടിന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.