ETV Bharat / international

ഇന്ത്യൻ എംബസിയിലേയും കോൺസുലേറ്റിലേയും ആക്രമണങ്ങളെ അപലപിച്ച് യുഎസ്

author img

By

Published : Mar 28, 2023, 7:32 AM IST

പ്രതിഷേധക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന ഭേദഗതിയെ സർക്കാർ അനുകൂലുക്കുന്നുണ്ടുങ്കിലും, അക്രമമോ അക്രമ ഭീഷണിയോ ഒരിക്കലും സ്വീകാര്യമായ ഒരു പ്രതിഷേധമല്ലെന്നമാണ് യുഎസ് വാക്താവ് പറഞ്ഞത്.

US State Department  Indian Embassy US  Taranjit Singh Sandhu  US Consulate San Francisco  Pro Khalistani supporters  Khalistani supporters  തരൺജിത് സിങ് സിന്ധു  യുഎസ് സർക്കാർ  പ്രതിഷേധ റാലി  അമൃത്പാൽ സിങ്  ഖലിസ്ഥാൻ അനുകൂലികൾ  ഖലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ  international news  Khalistani  Amritpal singh
ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും നടന്ന അക്രമങ്ങളെ അപലപിച്ച യുഎസ്

വാഷിങ്‌ടൺ ഡിസി: യുഎസിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളിലെ പ്രതിഷേധത്തിനിടെ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് യുഎസ്. അക്രമമോ ആക്രമണ ഭീഷണിയോ സ്വീകാര്യമായ പ്രതിഷേധമല്ലെന്നും ഇത് കടുത്ത ആശങ്കയ്‌ക്ക് വക വയ്ക്കുന്നതാണെന്നും യുഎസ്‌ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. യുഎസിലെ ഖലിസ്ഥാൻ അനുകൂലികൾ കഴിഞ്ഞ ശനിയാഴ്‌ച നടത്തിയ പ്രതിഷേധത്തിനിടയിൽ ഇന്ത്യൻ എംബസിയേയും യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സിന്ധുവിനെയും ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കൻ സർക്കാരിന്‍റെ പ്രതികരണം.

ഇന്ത്യൻ എംബസിക്ക് നേരെ നടന്ന പ്രതിഷേധ റാലിക്കിടയിൽ ഒരു പ്രതിഷേധക്കാരൻ തന്‍റെ പ്രസംഗത്തിൽ അംബാസഡറോട് നേരിട്ട് ഭീഷണി മുഴക്കുകയായിരുന്നു. കാപട്യം അവസാനിപ്പിക്കുകയും 1994ൽ ഇന്ത്യയുടെ മുൻ പ്രസിഡന്‍റ് സെയിൽ സിങ് നേരിട്ടതിന് സമാനമായ വിധിയാണ് അംബാസഡർക്ക് നേരിടേണ്ടി വരികയെന്നും ഭീഷണിപ്പെടുത്തി. പഞ്ചാബിലെ റോപ്പർ ജില്ലയിലെ കിരാത്പൂർ സാഹിബിൽ വെച്ച് കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ സെയ്‌ൽ സിങിന് ഗുരുതരമായി പരിക്കേൽക്കുകയും ചികിത്സയിലിരിക്കെ മരണത്തിന് കീഴടുങ്ങുകയായിരുന്നു. അമേരിക്കയിലെ നയതന്ത്ര സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരെയുള്ള അക്രമമോ അക്രമ ഭീഷണിയോ ഗുരുതരമായ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്, അത് വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് വക്താവ് എഎൻഐയോട് പറഞ്ഞു.

ഇന്ത്യൻ എംബസിക്കും സാൻഫ്രാൻസിസ്‌കോ കോൺസുലേറ്റിനും പുറത്ത് ഖലിസ്ഥാൻ അനുയായികളുടെ പ്രതിഷേധ പ്രകടനങ്ങൾ പലതവണ നടന്നിട്ടുണ്ട്. മാർച്ച് 20ന് സാൻഫ്രാൻസിസ്‌കോ കോൺസുലേറ്റ് അക്രമിക്കപ്പെട്ടിരുന്നു. ഖലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ കോൺസുലേറ്റിന് പുറത്ത് ഒത്തുകൂടുകയും അമൃത്പാലിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിനിടെ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളെ അമേരിക്കൻ സർക്കാർ അപലപിക്കുന്നു. പ്രതിഷേധക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന ഭേദഗതിയെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും അക്രമമോ അക്രമ ഭീഷണിയോ ഒരിക്കലും സ്വീകാര്യമായ ഒരു പ്രതിഷേധമല്ലെന്നും യുഎസ് സർക്കാർ വാക്താവ് വ്യക്തമാക്കി.

സർക്കാർ വിഭാഗവും പ്രാദേശിക നിയമ നിർവഹണ ഏജൻസികളും ഈ വിഷയത്തിലെ അടുത്ത നടപടികളെക്കുറിച്ച് പ്രാദേശിക നിയമപാലകരുമായി ബന്ധപ്പെട്ടിരിക്കുന്നു. കോൺസുലേറ്റ് ജനറലിന് നേരെയുണ്ടായ സംഭവത്തിൽ ഇന്ത്യയും അപലപിച്ചു. ഈ മാസമാദ്യം നടന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു മാധ്യമപ്രവർത്തകൻ അവരുടെ ജോലി ചെയ്യുന്നതിന്‍റെ പേരിൽ നേരിടുന്ന ഏതെങ്കിലും തരത്തിലുള്ള അക്രമവും നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയുള്ള പ്രതിഷേധങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. ഖാലിസ്ഥാനി അനുകൂലികൾ മാധ്യമപ്രവർത്തകരെ അപമാനിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, യുഎസ് വക്താവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകനെതിരായ ഇത്തരമൊരു ഗുരുതരമായതും അനാവശ്യവുമായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ 'ഖലിസ്ഥാനി പ്രതിഷേധക്കാർ' എന്ന് വിളിക്കപ്പെടുന്നവരുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും അക്രമപരവും സാമൂഹിക വിരുദ്ധവുമായ പ്രവണതകൾക്ക് അടിവരയിടുന്നതാണ്. സംഭവത്തെ അപലപിച്ചുകൊണ്ട് ഇന്ത്യൻ എംബസി പ്രസ്‌താവനയിൽ പറഞ്ഞു.

ഇന്ത്യൻ എംബസിക്ക് പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിന് ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യ വിരുദ്ധമായാണ് പ്രസംഗങ്ങൾ നടത്തിയത്. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് പഞ്ചാബ് പൊലീസിനെതിരെയും പ്രതിഷേധക്കാർ ലക്ഷ്യം വച്ചു. ഖലിസ്ഥാൻ പതാകകളുമായെത്തിയ പ്രതിഷേധക്കാർ കോൺസുലേറ്റ് കെട്ടിടത്തിന്‍റെ ഗ്ലാസ് വാതിലുകളും ജനലുകളും അടിച്ചുതകർക്കാൻ ആഹ്വാനം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.