സാന്‍ഫ്രാന്‍സിസ്‌കോ: ട്വീറ്റിലെ അക്ഷരങ്ങളുടെ എണ്ണത്തിന്‍റെ പരിധി 280ല്‍ നിന്ന് 4,000 ആക്കുമെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് . ഒരു ട്വിറ്റര്‍ ഉപയോക്താവിന്‍റെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു മസ്‌ക്. എന്നാല്‍ പല ട്വിറ്റര്‍ ഉപയോക്താക്കളും തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
"ഇത് വലിയ അബദ്ധമാണ്. ട്വിറ്ററിന്‍റെ ഒരു ഉദ്ദേശം വേഗത്തിലുള്ള വാര്‍ത്തകള്‍ നല്‍കുക എന്നാതാണ്. അക്ഷരങ്ങളുടെ പരിധി വര്‍ധിപ്പിക്കുകയാണെങ്കില്‍ പല വിവരങ്ങളും നഷ്‌ടപ്പെടും", ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. 4,000 അക്ഷരങ്ങളുള്ളത് ട്വീറ്റല്ല ഒരു ഉപന്യാസമാണെന്ന് മറ്റൊരാള്‍ വ്യക്തമാക്കി.
ലോകത്തിലെ എല്ലാ ഉപയോക്താക്കള്‍ക്കുമായി ട്വിറ്റര്‍ 'കമ്മ്യൂണിറ്റി നോട്ട്‌സ്' പുറത്തിറക്കി. തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള ട്വീറ്റുകളെ ശരിയായി മനസിലാക്കുന്നതിനായി അതിന്‍റെ പശ്ചാത്തല വിവരങ്ങള്‍ പങ്കാളിത്ത സ്വഭാവത്തോടെ പങ്ക് വയ്ക്കുന്നതിന് ഉപയോക്താക്കളെ ശാക്തീകരിക്കുക എന്നതാണ് കമ്മ്യൂണിറ്റി നോട്ട്‌സ് ലക്ഷ്യം വയ്ക്കുന്നതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.