ETV Bharat / international

ട്വിറ്റർ സേവനങ്ങൾക്ക് ഇനി പണമിറക്കണം? അഴിച്ചുപണിക്കൊരുങ്ങി ഇലോൺ മസ്‌ക് - Twitter to charging for its services for commercial and government users

ട്വിറ്റർ സേവനങ്ങൾക്ക് സർക്കാർ, വാണിജ്യ ഉപയോക്താക്കളിൽ നിന്നും പണം ഈടാക്കും; സാധാരണ ഉപയോക്താക്കൾക്ക് സൗജന്യമെന്നും ഇലോൺ മസ്‌ക്

Musk on Twitter charging commercial government users  Musk on disadvantages of giving services for free  Musk on downfall of Freemasons  pay to post policy in twitter  അഴിച്ചുപണിക്കൊരുങ്ങി ഇലോൺ മസ്‌ക്  ട്വിറ്റർ സേവനങ്ങൾക്ക് ഇനി പണമിറക്കണം  ട്വിറ്റർ സേവനങ്ങൾക്ക് ഇനി പണം ഈടാക്കും  ട്വിറ്റർ സർക്കാർ, വാണിജ്യ ഉപയോക്താക്കളിൽ നിന്ന് പമം വാങ്ങും  പേ ടു പോസ്റ്റ് നയം ട്വിറ്റർ  പേ-ടു-പോസ്റ്റ് നയം ഇലോൺ മസ്ക്  ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാൻ പണം  Twitter to charging for its services for commercial and government users  Twitter to charge government and commercial users
ട്വിറ്റർ സേവനങ്ങൾക്ക് ഇനി പണമിറക്കണം? അഴിച്ചുപണിക്കൊരുങ്ങി ഇലോൺ മസ്‌ക്
author img

By

Published : May 4, 2022, 1:50 PM IST

വാഷിങ്‌ടൺ: ട്വിറ്റർ ഏറ്റെടുത്തിന് പിന്നാലെ കമ്പനിയുടെ സേവനത്തിൽ പുതിയ മാറ്റം കൊണ്ടുവരാനൊരുങ്ങി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. എല്ലാവർക്കും ഒരുപോലെ സൗജന്യമായിരുന്ന ട്വിറ്റർ സേവനങ്ങൾക്ക് സർക്കാർ, വാണിജ്യ ഉപയോക്താക്കളിൽ നിന്ന് ഇനിമുതൽ പണം ഈടാക്കേണ്ടി വരുമെന്ന സൂചനയാണ് മസ്‌ക് നൽകിയിരിക്കുന്നത്. അതേസമയം സാധാരണ ഉപയോക്താക്കൾക്ക് ട്വിറ്റർ അക്കൗണ്ട് സൗജന്യമായി ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.

  • Twitter will always be free for casual users, but maybe a slight cost for commercial/government users

    — Elon Musk (@elonmusk) May 3, 2022 " class="align-text-top noRightClick twitterSection" data=" ">

മാറ്റത്തിനൊരുങ്ങി മസ്‌ക്: ഫ്രീമേസൺസ് സംഘടന തങ്ങളുടെ സേവനങ്ങൾ സൗജന്യമായി നൽകിയതാണ് അവരുടെ തകർച്ചയ്‌ക്ക് കാരണമായതെന്നും ഇലോൺ മസ്‌ക് ട്വീറ്റിൽ ചൂണ്ടിക്കാട്ടി. 'പേ-ടു-പോസ്റ്റ്' നയം നടപ്പാക്കുന്നതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി സംവദിക്കാൻ ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുന്ന ആദ്യ പ്രമുഖ കമ്പനിയായി ട്വിറ്റർ മാറും. മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ, ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള സൂചനകൾ ഇതിനോടകം അദ്ദേഹം നൽകിയിട്ടുണ്ട്.

സ്വതന്ത്രമായ അഭിപ്രായപ്രകടനമാണ് ജനാധിപത്യത്തിന്‍റെ അടിത്തറ. അത്തരത്തിൽ മനുഷ്യരാശിയുടെ ഭാവിക്കായുള്ള സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ട്വിറ്ററെന്നും മസ്‌ക് പ്രസ്‌താവനയിൽ പറഞ്ഞു.

പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയും, ട്വിറ്ററിന്‍റെ അൽഗോരിതം ഒരു ഓപ്പൺ സോഴ്‌സ് ആക്കി മാറ്റി ജനങ്ങളുടെ വിശ്വസ്‌തത നേടിയും, സ്‌പാംബോട്ടുകളെ (വ്യാജ ബോട്ടുകൾ) തടഞ്ഞും ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കി മാറ്റാനാണ് താൻ ആഗ്രഹിക്കുന്നത്. ട്വിറ്ററിന് വലിയ സാധ്യത താൻ കാണുന്നു. അതുകൊണ്ട് തന്നെ കമ്പനിയുമായും അതിന്‍റെ ഉപയോക്താക്കളുമായും ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇലോൺ മസ്‌ക് കൂട്ടിച്ചേർത്തു.

ALSO READ: മാറ്റത്തിനൊരുങ്ങി ട്വിറ്റര്‍: നിഷ്പക്ഷമാവും, തീവ്രപക്ഷക്കാരെ അസ്വസ്ഥമാക്കും - ഇലോണ്‍ മസ്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.