ഇസ്‌ലാമാബാദ് : പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലി വ്യോമസേന താവളത്തിൽ (Mianwali Training Air Base) ഭീകരാക്രമണം. ആറോളം ഭീകരരാണ് ട്രെയിനിങ് എയർ ബേസിൽ പ്രവേശിച്ചത്. എന്നാൽ ഭീകരാക്രമണത്തെ (terrorist attack Mianwali) പരാജയപ്പെടുത്തിയതായും പ്രത്യാക്രമണത്തിൽ മൂന്ന് ഭീകരരെ വധിച്ചതായും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പാകിസ്ഥാൻ സൈന്യം അറിയിച്ചു (3 Terrorist Killed In Pakistan).
ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. സേനയുടെ സമയോചിതവും കാര്യക്ഷമവുമായ പ്രതികരണത്താൽ ഭീകരരെ പ്രതിരോധിക്കാനായി. കൂട്ടത്തിലെ മൂന്ന് ഭീകരരെ സൈന്യം പിടികൂടി. ആക്രമണത്തിനിടെ മൂന്ന് വിമാനങ്ങൾക്കും ഒരു ഇന്ധന ബൗസറിനും കേടുപാടുകൾ സംഭവിച്ചതായും പാകിസ്ഥാൻ ഐഎസ്‌പിആർ (Inter-Services Public Relations) പത്രക്കുറിപ്പിലൂടെ അറിയിച്ചു.
-
Pakistan Air Force foils terror attack at Mianwali Air Base
— ANI Digital (@ani_digital) November 4, 2023 " class="align-text-top noRightClick twitterSection" data="
Read @ANI | https://t.co/zYLrYLSpX9#Pakistan #mianwali #Terroristattack pic.twitter.com/JlrGH2eMKW
">Pakistan Air Force foils terror attack at Mianwali Air Base
— ANI Digital (@ani_digital) November 4, 2023
Read @ANI | https://t.co/zYLrYLSpX9#Pakistan #mianwali #Terroristattack pic.twitter.com/JlrGH2eMKWPakistan Air Force foils terror attack at Mianwali Air Base
— ANI Digital (@ani_digital) November 4, 2023
Read @ANI | https://t.co/zYLrYLSpX9#Pakistan #mianwali #Terroristattack pic.twitter.com/JlrGH2eMKW
അതേസമയം, ഇസ്‌ലാമിസ്റ്റ് ഭീകര സംഘടനയായ തെഹ്‌രീക് ഇ ജിഹാദിന്‍റെ (Tehreek-e-Jihad) വക്താവ് വ്യോമസേന താവളത്തിന് (Pakistan Air Force) നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആക്രമണം സ്ഥിരീകരിക്കുന്ന വീഡിയോ വിവിധ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്‌ച പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിൽ സുരക്ഷ സേനയ്‌ക്ക് നേരെ ഭീകരർ രണ്ട് ആക്രമണങ്ങൾ നടത്തിയതായി ഐഎസ്‌പിആർ റിപ്പോർട്ട് ചെയ്‌തത് (Khyber Pakhtunkhwa Terrorist Attack). ഖൈബർ ജില്ലയിലെ തിരഹ് പ്രദേശത്തുണ്ടായ വെടിവയ്‌പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ട് ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇവരിൽ നിന്നും വെടിക്കോപ്പുകൾ സൈന്യം പിടിച്ചെടുത്തതായി പ്രസ്‌താവനയിൽ പറഞ്ഞു. ഇവർ സുരക്ഷ സേനയ്‌ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
-
"Freedom Fighters" of TJP sound a wake up alarm to Bhikharistan.
— Kashmiri Hindu (@BattaKashmiri) November 4, 2023 " class="align-text-top noRightClick twitterSection" data="
TJP claims that it's fighters destroyed dozens of small and big planes in Pakistani Air Base at #Mianwali
Sad news for @khanumarfa pic.twitter.com/NK0cAHEr7f
">"Freedom Fighters" of TJP sound a wake up alarm to Bhikharistan.
— Kashmiri Hindu (@BattaKashmiri) November 4, 2023
TJP claims that it's fighters destroyed dozens of small and big planes in Pakistani Air Base at #Mianwali
Sad news for @khanumarfa pic.twitter.com/NK0cAHEr7f"Freedom Fighters" of TJP sound a wake up alarm to Bhikharistan.
— Kashmiri Hindu (@BattaKashmiri) November 4, 2023
TJP claims that it's fighters destroyed dozens of small and big planes in Pakistani Air Base at #Mianwali
Sad news for @khanumarfa pic.twitter.com/NK0cAHEr7f
കശ്‌മീരിൽ 5 ഭീകരരെ വധിച്ച് സുരക്ഷ സേന : കഴിഞ്ഞ മാസം ജമ്മു കശ്‌മീരില്‍ നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു (Five Terrorists Killed). കുപ്‌വാര ജില്ലയിലാണ് (Jammu And Kashmir Kupwara) ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷ സൈന്യം പരാജയപ്പെടുത്തിയത്. കുപ്‌വാരയിൽ നടന്ന ഓപറേഷനില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി കശ്‌മീര്‍ അഡിഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ അറിയിച്ചിരുന്നു.
ഇന്ത്യൻ ആർമിയും ജമ്മു കശ്‌മീർ പൊലീസും ഇന്‍റലിജൻസ് ഏജൻസികളും ചേർന്ന് ഒക്‌ടോബർ 26 നാണ് ഭീകരർക്കെതിരെ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്.