ETV Bharat / international

ജിമ്മുകളിലും പാർക്കുകളിലും സ്ത്രീകൾക്ക് വിലക്ക് ; അവകാശലംഘനം തുടർന്ന് താലിബാൻ

ജനങ്ങൾ ലിംഗ വേർതിരിവ് അവഗണിക്കുന്നതിനാലും ഹിജാബും ശിരോവസ്ത്രവും ധരിക്കാത്തതിനാലുമാണ് നിരോധനമെന്നാണ് വെർച്യു ആൻഡ് വൈസ് മന്ത്രാലയത്തിന്‍റെ അവകാശവാദം

Taliban official  taliban bans women from afghanistan gyms and parks  taliban bans women  afghanistan taliban rule  taliban rule in afghanistan  സ്ത്രീകൾക്ക് വിലക്ക്  താലിബാൻ സ്ത്രീകൾക്ക് വിലക്ക്  അഫ്‌ഗാനിസ്ഥാൻ താലിബാൻ ഭരണം  താലിബാൻ  താലിബാൻ ഭരണം  ജിമ്മിൽ സ്ത്രീകൾക്ക് വിലക്ക്  പാർക്കിൽ സ്ത്രീകൾക്ക് വിലക്ക്  വിർച്യു ആൻഡ് വൈസ് മന്ത്രാലയം  അഫ്‌ഗാനിസ്ഥാൻ  ലിംഗ വേർതിരിവ്
ജിമ്മുകളിലും പാർക്കുകളിലും സ്ത്രീകൾക്ക് വിലക്ക്; അവകാശലംഘനം തുടർന്ന് താലിബാൻ
author img

By

Published : Nov 10, 2022, 4:43 PM IST

കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും വിലക്കുന്നത് തുടർന്ന് താലിബാൻ. അമ്യൂസ്‌മെന്‍റ് പാർക്കുകളിൽ സ്ത്രീകൾ കയറുന്നത് വിലക്കിയതിന് പിന്നാലെ ജിമ്മുകളുടെ വാതിലും സ്ത്രീകൾക്ക് നേരെ കൊട്ടിയടയ്ക്കാൻ ശാസന നൽകിയിരിക്കുകയാണ് താലിബാൻ. 2021 ഓഗസ്റ്റിൽ അഫ്‌ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ സ്ത്രീകൾക്ക് നേരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടായിരുന്നു താലിബാൻ ഭരണം ആരംഭിച്ചത്. രാജ്യം പിടിച്ചടക്കുമ്പോൾ നൽകിയ വാഗ്‌ദാനങ്ങൾ ഒന്നും ഭരണം തുടങ്ങിയപ്പോൾ താലിബാൻ നടപ്പിലാക്കിയില്ല.

പെൺകുട്ടികളെ മിഡിൽ സ്‌കൂളിൽ നിന്നും ഹൈസ്‌കൂളിൽ നിന്നും വിലക്കി, മിക്ക തൊഴിൽ മേഖലകളിൽ നിന്നും സ്ത്രീകളെ വിലക്കി, പൊതു സ്ഥലത്ത് തല മുതൽ കാൽ വരെ മറയുന്ന തരത്തിൽ വസ്ത്രം ധരിക്കാൻ സ്ത്രീകളെ നിർബന്ധിതരാക്കി. ഇങ്ങനെ കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് കഴിഞ്ഞ ഒരു വർഷവും മൂന്ന് മാസത്തിനുമുള്ളിൽ സ്ത്രീകൾ ഇരകളായത്. ഇനിയും സ്ത്രീകൾക്ക് നേരെയുള്ള താലിബാന്‍റെ വിലക്ക് അവസാനിച്ചിട്ടില്ല എന്നതാണ് പുതിയ നിയന്ത്രണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഒരാഴ്‌ചയ്ക്കുള്ളിലാണ് പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത്.

ജനങ്ങൾ ലിംഗ വേർതിരിവ് അവഗണിക്കുന്നതിനാലും ഹിജാബും ശിരോവസ്ത്രവും ധരിക്കാത്തതിനാലുമാണ് നിരോധനമെന്നാണ് വെർച്യു ആൻഡ് വൈസ് മന്ത്രാലയത്തിന്‍റെ അവകാശവാദം. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ദിവസങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ട് പാർക്കുകളും ജിമ്മുകളും സ്ത്രീകൾക്കായി തുറന്നുകൊടുക്കാൻ കഴിഞ്ഞ 15 മാസമായി താലിബാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഉത്തരവുകൾ അനുസരിക്കാതെ, നിയമങ്ങൾ ലംഘിച്ചു. ഇതേത്തുടർന്നാണ് സ്ത്രീകളെ മാത്രം ജിമ്മിൽ നിന്നും പാർക്കിൽ നിന്നും വിലക്കാനുള്ള തീരുമാനമെടുക്കേണ്ടി വന്നതെന്ന് വിർച്യു ആൻഡ് വൈസ് മന്ത്രാലയം വക്താവ് മുഹമ്മദ് അകെഫ് മൊഹാജെർ പറയുന്നു.

Also Read: സ്വാതന്ത്ര്യം തടവിലാക്കപ്പെട്ട 365 ദിനങ്ങൾ ; താലിബാൻ ഭരണത്തിൻ കീഴിലെ അഫ്‌ഗാനിസ്ഥാൻ

പല സന്ദർഭങ്ങളിലും സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് പാർക്കിൽ കണ്ടിട്ടുണ്ട്. സ്ത്രീകൾ ഹിജാബ് ധരിച്ചിരുന്നുമില്ല. ഇതാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഇപ്പോഴും സ്ത്രീകൾ പാർക്കുകളും ജിമ്മുകളും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ താലിബാൻ ഇവ നിരീക്ഷിക്കുമെന്നും മൊഹാജെർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.