ETV Bharat / international

ശ്രീലങ്ക 36 മണിക്കൂര്‍ അടച്ചുപൂട്ടലിലേക്ക് ; ഇന്ത്യ അയയ്ക്കുന്നത് 40,000 ടൺ അരി

author img

By

Published : Apr 2, 2022, 5:57 PM IST

ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് രാജ്യത്ത് കര്‍ഫ്യൂ

ശ്രീലങ്കയില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ  ഇന്ത്യന്‍ വ്യാപാരികള്‍ ശ്രീലങ്കയിലേക്ക് അയക്കുന്നത് 40,000 ടൺ അരി  Sri Lanka 36 hour curfew  Sri Lanka govt imposes 36 hour curfew
ശ്രീലങ്കയില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ ഉടന്‍ നിലവില്‍ വരും; ഇന്ത്യന്‍ വ്യാപാരികള്‍ അയക്കുന്നത് 40,000 ടൺ അരി

കൊളംബോ : വന്‍ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്ത് പ്രഖ്യാപിച്ച 36 മണിക്കൂര്‍ നിരോധനാജ്ഞ അല്‍പസമയത്തിനകം നിലവില്‍ വരും. ശനിയാഴ്‌ച വൈകുന്നേരം ആറ് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് രാജ്യം സമ്പൂര്‍ണമായി അടച്ചുപൂട്ടുക. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഭരണകൂടത്തിനെതിരായി പ്രതിഷേധം ശക്തമാണ്.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നടപടി. പ്രസിഡന്‍റ് ഗോതബയ രാജപക്‌സെ വെള്ളിയാഴ്ച വൈകിട്ടാണ് പ്രഖ്യാപനം നടത്തിയത്. പ്രസിഡന്‍റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആക്രമണങ്ങളില്‍ കലാശിയ്‌ക്കുന്ന സ്ഥിതിയാണ് രാജ്യത്ത്. കര്‍ഫ്യൂ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ ദീർഘനാളത്തേക്ക് തടവിലാക്കാനും സൈന്യത്തിന് അനുമതി നല്‍കുന്നതാണ് നിരോധനാജ്ഞ.

ALSO READ| ശ്രീലങ്കൻ പ്രതിസന്ധി: രാഷ്‌ട്രപതിയുടെ വസതിക്ക് സമീപം നടന്ന സംഘർഷം തീവ്രവാദ പ്രവർത്തനമെന്ന് സർക്കാർ

അതേസമയം, വൈദ്യുതി ക്ഷാമം പരിഹരിക്കാൻ 6,000 മെട്രിക് ടൺ ഇന്ധനം വിതരണം ചെയ്യുമെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ അനുബന്ധ സ്ഥാപനമായ ലങ്ക ഐ.ഒ.സി അറിയിച്ചു. ശനിയാഴ്ച, രാജ്യം ശ്രീലങ്കയിലേക്ക് 40,000 ടൺ അരി കയറ്റുമതി ചെയ്യുന്നുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.