ETV Bharat / international

വാഷിങ്ടണില്‍ വെടിയേറ്റ് കൗമാരക്കാരൻ കൊല്ലപ്പെട്ടു: നിരവധി പേർക്ക് പരിക്ക് - പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം 2 മൈല്‍ അകലെയുള്ള യു സ്ട്രീറ്റ് നോർത്ത് വെസ്റ്റിലാണ് സംഭവം

Several people shot at in Washington DC  police officer among those hit  Several people including police officer shot at in Washington DC  വാഷിംഗ്‌ടൺ ഡിസിയില്‍ വെടിവയ്പ്പ്  പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്  ഡിസി പൊലീസ് ഡിപ്പാർട്ട്‌മെന്‍റ്
വാഷിംഗ്‌ടൺ ഡിസിയില്‍ വെടിവയ്പ്പ് ; പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
author img

By

Published : Jun 20, 2022, 8:24 AM IST

Updated : Jun 20, 2022, 10:19 AM IST

വാഷിങ്ടണ്‍ ഡിസി: വാഷിങ്ടണ്‍ ഡിസിയില്‍ സംഗീതപരിപാടിക്കിടെ ഉണ്ടായ വെടിവയ്പ്പില്‍ കൗമാരക്കാരന്‍ മരിച്ചു. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം 2 മൈല്‍ അകലെയുള്ള യു സ്ട്രീറ്റ് നോർത്ത് വെസ്റ്റിലാണ് സംഭവം. പരിക്കേറ്റവര്‍ ചികിത്സയിലാണ്.

മൊചെല്ല എന്ന സംഗീത പരിപാടിക്കിടെയായിരുന്നു ആക്രമണം. അജ്ഞാതരായ സംഘമാണ് വെടി വച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ ഏറെ പേര്‍ക്കും കാലുകളിലാണ് വെടിയേറ്റിരിക്കുന്നതെന്ന് ഡിസി പൊലീസ് അറിയിച്ചു. വെടിവയ്പ്പിനെ തുടര്‍ന്ന് ആളുകളോട് അവിടം വിട്ടു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. യുഎസില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആക്രമണ ആയുധങ്ങൾ നിരോധിക്കണമെന്നും അവ വാങ്ങാനുള്ള പ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തണമെന്നും പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

മെയ് 24ന് ടെക്‌സാസിലെ ഉവാൾഡിലെ റോബ് എലിമെന്‍ററി സ്‌കൂളിൽ നടന്ന കൂട്ട വെടിവയ്പ്പിൽ 19 കുട്ടികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ 2018ൽ നടന്ന വെടിവെപ്പിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്. മെയ് 31ന് ന്യൂ ഓർലിയാൻസിലെ ഒരു ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരു വൃദ്ധ കൊല്ലപ്പെടുകയും മറ്റു രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ജൂൺ 1ന് ഒക്‌ലഹോമയിലെ തുൾസ നഗരത്തിലെ ആശുപത്രി കാമ്പസിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

Also Read യു.എസിലെ സ്‌കൂളില്‍ വെടിവയ്പ്പ്: 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

Last Updated : Jun 20, 2022, 10:19 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.