ബെയ്‌ജിങ് : വടക്കുകിഴക്കൻ ചൈനയിൽ സ്‌കൂൾ ജിംനേഷ്യത്തിന്‍റെ മേൽക്കൂര തകർന്ന് 11 പേർ മരിച്ചു. ഹെയ്‌ലോംങ്‌ജിയാങ് പ്രവിശ്യയിലെ ക്വിഖിഹാറിലെ നമ്പർ 34 മിഡിൽ സ്‌കൂളിലെ ജിമ്മിന്‍റെ കെട്ടിടമാണ് ഇന്നലെ തകർന്നത്. ചൈനീസ് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമെന്ന് വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌കൂളിലെ വനിത വോളിബോൾ ടീം ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തിയുടെ ചുമതലയുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്‌തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
-
The death toll rose to 11 as the last trapped student was found dead. The school's women's volleyball team was training in the gym when the collapse happened.
— Shanghai Daily (@shanghaidaily) July 24, 2023 " class="align-text-top noRightClick twitterSection" data="
Local authorities said the investigation is going on.
The responsible person has been under police control. https://t.co/cYhua1Q0Un
">The death toll rose to 11 as the last trapped student was found dead. The school's women's volleyball team was training in the gym when the collapse happened.
— Shanghai Daily (@shanghaidaily) July 24, 2023
Local authorities said the investigation is going on.
The responsible person has been under police control. https://t.co/cYhua1Q0UnThe death toll rose to 11 as the last trapped student was found dead. The school's women's volleyball team was training in the gym when the collapse happened.
— Shanghai Daily (@shanghaidaily) July 24, 2023
Local authorities said the investigation is going on.
The responsible person has been under police control. https://t.co/cYhua1Q0Un
1,200 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ജിംനേഷ്യത്തിൽ അപകടസമയത്ത് 19 പേരുണ്ടായിരുന്നു. നാല് പേർ രക്ഷപ്പെട്ടതായും 15 പേർ കുടുങ്ങിയതായും മുനിസിപ്പൽ സെർച്ച് ആൻഡ് റെസ്ക്യു ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു, ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്‌ച പുലർച്ചെ 5:30 വരെ, 14 പേരെ അവശിഷ്‌ടങ്ങളിൽ നിന്ന് പുറത്തെടുത്തു.
ഇതിൽ നാല് പേർ അപകടസമയത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ആറുപേർ ചികിത്സയ്ക്കിടെ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനത്തിനിടെ ജീവനോടെ പുറത്തെടുത്ത നാല് പേർ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ദാരുണമായ സംഭവം അവിടുത്തെ താമസക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.
ജിംനേഷ്യത്തിനോട് ചേർന്ന് മറ്റൊരു കെട്ടിടത്തിന്‍റെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഇതിന്‍റെ മേൽക്കൂര നിർമാണത്തിന് ആവശ്യമായ കോൺക്രീറ്റ് സ്ലാബുകൾ (പെർലൈറ്റ്) ജിംനേഷ്യം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ സൂക്ഷിച്ചിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയുടെ സ്വാധീനത്തിൽ, പെർലൈറ്റ് വെള്ളത്തിൽ കുതിർന്ന് ഭാരം വർദ്ധിക്കുകയും ഇത് മേൽക്കൂര തകരാൻ കാരണമാവുകയും ചെയ്‌തുവെന്നാണ് നിഗമനം.
-
School gym after heavy rain.
— sylvaner (@Sylvaners) July 24, 2023 " class="align-text-top noRightClick twitterSection" data="
BBC News - China: 11 die in gymnasium roof collapse, one arrestedhttps://t.co/uJzBWAcmLS
">School gym after heavy rain.
— sylvaner (@Sylvaners) July 24, 2023
BBC News - China: 11 die in gymnasium roof collapse, one arrestedhttps://t.co/uJzBWAcmLSSchool gym after heavy rain.
— sylvaner (@Sylvaners) July 24, 2023
BBC News - China: 11 die in gymnasium roof collapse, one arrestedhttps://t.co/uJzBWAcmLS
ജിംനേഷ്യത്തിന്‍റെ ചുവരുകൾക്ക് ഒരു ഗ്രിഡ് ഘടനയുണ്ടെന്നും മേൽക്കൂര കോൺക്രീറ്റ് സ്ലാബുകളാൽ നിർമ്മിച്ചതാണെന്നുമാണ് പ്രാദേശിക അധികാരികൾ നൽകുന്ന വിവരം. സംഭവത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. നിർമാണ കമ്പനിയുടെ ചുമതലയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വോൾക്കാനോ ഗ്ലാസ് അടക്കമുള്ള മേൽക്കൂര ജിമ്മിലേക്ക് തകർന്നുവീഴുന്നതിന്‍റെയും അപകടസ്ഥലത്ത് രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുന്നതിന്‍റെയും ദൃശ്യങ്ങൾ ചൈനീസ് മാധ്യമങ്ങൾ സംപ്രേഷണം ചെയ്‌തിരുന്നു. 160 ഓളം അഗ്നിശമന സേനാംഗങ്ങളും 39 അഗ്നിശമന ട്രക്കുകളുമാണ് രക്ഷാപ്രവർത്തനത്തിൽ ചേർന്നിരുന്നത്.