കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക് മേഖലയിലെ സ്‌കൂള്‍ കെട്ടിടത്തിന് നേരെയുണ്ടായ റഷ്യന്‍ ബോംബാക്രമണത്തില്‍ അറുപത് പേര്‍ കൊല്ലപ്പെട്ടതായി യുക്രേനിയന്‍ അധികൃതര്‍. ഈ സ്കൂള്‍ കെട്ടിടത്തില്‍ അഭയാര്‍ഥികളെ താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്നും മുപ്പത് പേര്‍ രക്ഷപ്പെട്ടെന്നും ലുഹാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ഹി ഗയിദെ പറഞ്ഞു. ശനിയാഴ്ച(7.05.2022) ഉച്ചയ്ക്കാണ് ലുഹാന്‍സ്‌കിലെ ബില്‍ഹോര്‍വിക്ക എന്ന ഗ്രാമത്തിലെ സ്കൂള്‍ കെട്ടിടത്തിന് നേരെ ബോംബാക്രമണം ഉണ്ടായത്.
ബോംബാക്രമണത്തെ തുടര്‍ന്നുള്ള തീ അണയ്ക്കാന്‍ നാല് മണിക്കൂര്‍ എടുത്തെന്ന് ഗവര്‍ണര്‍ പറഞ്ഞു. രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. മുപ്പത് പേര്‍ രക്ഷപ്പെട്ടതില്‍ ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. ബാക്കിയുള്ള അറുപത് പേര്‍ കെട്ടിടാവശിഷ്ടത്തിനുള്ളില്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
റഷ്യ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്ന ആരോപണം യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും ശക്തമാക്കി. എന്നാല്‍ റഷ്യ ആരോപണം നിഷേധിക്കുകയാണ്. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള റഷ്യന്‍ ആക്രമണം എന്നത് വ്യാജ വാര്‍ത്തയാണെന്നാണ് സര്‍ക്കാറിന്‍റെ വാദം.