ലണ്ടന്‍: ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള പോരാട്ടം അവസാന ഘട്ടത്തിലേക്ക്. അഞ്ചാം റൗണ്ടിലും മികച്ച മുന്നേറ്റത്തിലാണ് ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക്. രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 വോട്ട് ലഭിച്ചപ്പോള്‍ 137 വോട്ടുമായി ഋഷി മുന്നിലെത്തി. ഋഷി സുനക് ജയിച്ചാൽ ആദ്യത്തെ ബ്രിട്ടിഷ് – ഏഷ്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിസ് ട്രസ് ആണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ബ്രിട്ടന്‍റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാകും.
ആകെയുള്ള 357 എംപിമാരിൽ മൂന്നിലൊന്ന് പിന്തുണയ്ക്ക് 120 വോട്ടാണ് ആവശ്യം. അതിൽ കൂടുതൽ നേടിയാണ് അഞ്ചാം റൗണ്ടിൽ ഋഷിയുടെ മുന്നേറ്റം. സെപ്തംബർ 5ന് ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ആരെന്ന് പാർട്ടി പ്രഖ്യാപിക്കും.