ETV Bharat / international

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയിൽ ആശങ്ക

author img

By

Published : Sep 8, 2022, 7:22 PM IST

Updated : Sep 8, 2022, 8:07 PM IST

കഴിഞ്ഞ 70 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന എലിസബത്ത് രാജ്‌ഞിക്ക് 96 വയസാണ് പ്രായം. രാജ്ഞിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

Queen Elizabeth II Under Medical Supervision  യുകെയുടെ എലിസബത്ത് രാജ്‌ഞി  രാജ്‌ഞിയുടെ ഔദ്യോഗിക പരിപാടികള്‍  ബക്കിങ്ഹാം കൊട്ടാര അധികൃതര്‍  British royal news  British monarchy
യുകെയുടെ എലിസബത്ത് രാജ്‌ഞി വൈദ്യ നിരീക്ഷണത്തില്‍; ആരോഗ്യത്തില്‍ ആശങ്കയെന്ന് ഡോക്‌ടര്‍മാര്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ചതായി ബക്കിങ്ഹാം കൊട്ടാരം. ഇതേത്തുടര്‍ന്ന് അവര്‍ ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ 70 വര്‍ഷമായി അധികാരം കൈയാളുന്ന രാജ്‌ഞിയുടെ ആരോഗ്യത്തില്‍ ഡോക്‌ടര്‍മാര്‍ ആശങ്ക അറിയിച്ചെന്നും അധികൃതര്‍ അറിയിച്ചു.

96 വയസാണ് എലിസബത്ത് സെക്കൻഡിന്. അതേസമയം രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. അവധിക്കാല കൊട്ടാരമായ സ്‌കോട്ട്ലന്‍റിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ തന്നെ രാജ്ഞി തുടരുകയാണ്. ബുധാനാഴ്‌ച(07.09.2022) മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രിവി കൗണ്‍സില്‍ അംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ് അവര്‍ പെട്ടെന്ന് മാറ്റിവച്ചിരുന്നു. രാജ്ഞിയോട് വിശ്രമത്തിനായി ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

ചാള്‍സ് രാജകുമാരന്‍ നിലവില്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജുകുമാരനും മറ്റു രാജകുടുംബാംഗങ്ങളും രാരാജ്ഞിയെ കാണാനായി തിരിച്ചിട്ടുണ്ടെന്നാണ് വിവരം.രാജ്ഞിയുടെ ആരോഗ്യം വഷളായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാജ്യം മുഴുവന്‍ ആശങ്കയിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു.

Last Updated : Sep 8, 2022, 8:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.