ന്യൂഡൽഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട സുഹൃത്തിന്‍റെ ദാരുണമായ വിയോഗത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ മികച്ച ഒരിടമാക്കാൻ ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു ആബെ എന്നും മോദി ട്വിറ്ററിൽ കുറിച്ചു.
ഒരു മികച്ച ആഗോള രാഷ്‌ട്രതന്ത്രജ്‌ഞനും മികച്ച നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു ആബെ. വർഷങ്ങളുടെ ബന്ധമാണ് ആബെയുമായുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹവുമായി തുടങ്ങിയ സൗഹൃദം പ്രധാനമന്ത്രിയായതിന് ശേഷവും തുടർന്നു. സമ്പദ് വ്യവസ്ഥയെയും ആഗോള സംഭവങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട് എന്നിൽ വളരെ മതിപ്പുളവാക്കിയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
-
I am shocked and saddened beyond words at the tragic demise of one of my dearest friends, Shinzo Abe. He was a towering global statesman, an outstanding leader, and a remarkable administrator. He dedicated his life to make Japan and the world a better place.
— Narendra Modi (@narendramodi) July 8, 2022 " class="align-text-top noRightClick twitterSection" data="
">I am shocked and saddened beyond words at the tragic demise of one of my dearest friends, Shinzo Abe. He was a towering global statesman, an outstanding leader, and a remarkable administrator. He dedicated his life to make Japan and the world a better place.
— Narendra Modi (@narendramodi) July 8, 2022I am shocked and saddened beyond words at the tragic demise of one of my dearest friends, Shinzo Abe. He was a towering global statesman, an outstanding leader, and a remarkable administrator. He dedicated his life to make Japan and the world a better place.
— Narendra Modi (@narendramodi) July 8, 2022
ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ആബെ പ്രധാന പങ്കുവഹിച്ചു. ഈ സമയത്ത് ജപ്പാനിലെ സഹോദരീ സഹോദരന്മാർക്ക് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അടുത്തിടെ നടന്ന ജപ്പാൻ സന്ദർശനത്തിൽ ആബെയെ സന്ദർശിക്കാനും പല വിഷയങ്ങൾ ചർച്ച ചെയ്യാനും അവസരം ലഭിച്ചു. എന്നാൽ അത് അവസാന കൂടിക്കാഴ്‌ചയാകുമെന്ന് കരുതിയില്ല. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ജപ്പാൻ ജനതയ്‌ക്കും അനുശോചനമറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഷിൻസോ ആബെയുടെ നിര്യാണത്തിൽ ശനിയാഴ്‌ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
-
Sharing a picture from my most recent meeting with my dear friend, Shinzo Abe in Tokyo. Always passionate about strengthening India-Japan ties, he had just taken over as the Chairman of the Japan-India Association. pic.twitter.com/Mw2nR1bIGz
— Narendra Modi (@narendramodi) July 8, 2022 " class="align-text-top noRightClick twitterSection" data="
">Sharing a picture from my most recent meeting with my dear friend, Shinzo Abe in Tokyo. Always passionate about strengthening India-Japan ties, he had just taken over as the Chairman of the Japan-India Association. pic.twitter.com/Mw2nR1bIGz
— Narendra Modi (@narendramodi) July 8, 2022Sharing a picture from my most recent meeting with my dear friend, Shinzo Abe in Tokyo. Always passionate about strengthening India-Japan ties, he had just taken over as the Chairman of the Japan-India Association. pic.twitter.com/Mw2nR1bIGz
— Narendra Modi (@narendramodi) July 8, 2022
ജപ്പാനിലെ ഏറ്റവും ശക്തനും സ്വാധീനമുള്ളതുമായ വ്യക്തികളിൽ ഒരാളായ ആബെ, വെള്ളിയാഴ്‌ച പടിഞ്ഞാറൻ ജപ്പാനിലെ നാര നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ആബെ പ്രസംഗിച്ചുകൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി തോക്കുകൊണ്ട് രണ്ട് തവണ അദ്ദേഹത്തെ വെടിവക്കുകയായിരുന്നു.