ഹൈദരാബാദ് : വണ്‍ പ്ലസ് തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ (One Plus Foldable Smartphone) ഇന്ന് വിപണിയില്‍ അവതരിപ്പിക്കും. വൈകിട്ട് 7.30ന് നടക്കുന്ന 'ഓപ്പൺ ഫോർ എവരിവിങ്' എന്ന് പേരിട്ടിരിക്കുന്ന ഇവന്‍റിലാണ് പുതിയ മോഡൽ പുറത്തിറക്കുന്നത്. വൺ പ്ലസ് ഓപ്പൺ ലോഞ്ചിന്‍റെ തത്സമയ സ്‌ട്രീമിങ് കമ്പനിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാകും. വർഷങ്ങളായി സാംസങ് ആധിപത്യം പുലർത്തുന്ന ഫോൾഡബിൾ ഫോൺ ശ്രേണിയിലേക്കാണ് ചൈനീസ് ടെക് വമ്പൻമാരായ വൺ പ്ലസിന്‍റെ വരവ്.
ഓപ്പൺ ഇവന്‍റിന് മുമ്പായിത്തന്നെ പുതിയ സ്‌മാർട്ട് ഫോണിന്‍റെ പ്രത്യേകതകൾ വെളിപ്പെടുത്തിയ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു (OnePlus to unveil foldable smartphone). ഫോൾഡബിള്‍ സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളുമായാണ് ഫോണ്‍ എത്തുന്നത്. എയറോസ്പേസ് ഗ്രേഡ് ബോഡിയായിരിക്കും, പക്ഷേ ഭാരക്കുറവായിരിക്കും സവിശേഷതയെന്നും കമ്പനി അവകാശപ്പെടുന്നു.
-
Get ready to #OpenforEverything.
— OnePlus (@oneplus) October 13, 2023 " class="align-text-top noRightClick twitterSection" data="
Click to be reminded and don't miss a second when the #OnePlusOpen arrives this October 19. https://t.co/qQ7wSkvb1N
">Get ready to #OpenforEverything.
— OnePlus (@oneplus) October 13, 2023
Click to be reminded and don't miss a second when the #OnePlusOpen arrives this October 19. https://t.co/qQ7wSkvb1NGet ready to #OpenforEverything.
— OnePlus (@oneplus) October 13, 2023
Click to be reminded and don't miss a second when the #OnePlusOpen arrives this October 19. https://t.co/qQ7wSkvb1N
വൺ പ്ലസ് ഓപ്പണിന്‍റെ ക്യാമറ തന്നെയാണ് പ്രധാന സവിശേഷത. 48 എംപി പ്രധാന ക്യാമറ, 48 എംപി അൾട്ര വൈഡ് ക്യാമറ, 64 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയെല്ലാം ഹാസൽബ്ലാഡ് സാങ്കേതികവിദ്യയിൽ (Hasselblad technology) പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെലിഫോട്ടോ ഷോട്ടുകൾക്ക് സഹായകമായ പെരിസ്‌കോപ്പ് ലെൻസ് ഈ സജ്ജീകരണത്തിൽ ഉൾപ്പെട്ടേക്കാമെന്നതിന്‍റെ സൂചനകളും ഉണ്ട്.
വണ്‍ പ്ലസ് ഫോൾഡിന് അകത്ത് ഒരു വലിയ 7.8 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയും പുറത്ത് 6.31 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16 ജിബി റാമും 512 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് ഇത് നൽകുന്നത്. കൂടാതെ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസർ സംവിധാനവും ഉണ്ടാകും. ഇത് സൗകര്യപ്രദവും സുരക്ഷിതവുമായ അൺലോക്കിങ് വാഗ്‌ദാനം ചെയ്യുന്നു. ഡിസ്‌പ്ലേയിൽ ഒരു പഞ്ച്-ഹോൾ ക്യാമറയും ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
100W ഫാസ്റ്റ് ചാർജിങ് 4,805 എംഎഎച്ച് ബാറ്ററി ഉണ്ടാകും. ഗാലക്‌സി ഇസഡ് ഫോൾഡ് 5-ന്‍റെ 4,400 എംഎഎച്ച് ബാറ്ററിയേക്കാൾ കൂടുതൽ ബാക്കപ്പ് നൽകും. സാംസങ് വാഗ്‌ദാനം ചെയ്യുന്ന 25W ചാർജിങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ ചാർജിങ്ങിന്‍റെ കാര്യത്തിലും വണ്‍ പ്ലസ് മുന്നിലാണ്.
വൺ പ്ലസ് ഓപ്പണിന്‍റെ വില 1,699 ഡോളർ (ഏകദേശം 1,41,405 രൂപ) ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിലനിർണയം ഫോൾഡബിൾ ഫോണുകളുടെ വിപണിയിൽ വൺ പ്ലസിന് മുൻതൂക്കം നൽകുന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് ഫൈവിന്‍റെ (Samsung Galaxy Z Fold 5) വില ഒന്നര ലക്ഷത്തിന് മുകളിലാണ്.