ETV Bharat / international

ജപ്പാന് നേരെ വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ; നടപടി മുന്നറിയിപ്പ് ഇല്ലാതെ - നോർത്ത് കൊറിയ

വ്യാഴാഴ്‌ച നോർത്ത് കൊറിയയിലെ പ്യോങ്‌യാങിൽ നിന്നാണ് ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്. നോർത്ത് കൊറിയയുടെ നടപടി മുന്നറിയിപ്പുകൾ ഇല്ലാതെ

N Korea fires missile toward East Sea  കിഴക്കൻ കടലിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ  ജപ്പാന് നേരെ വീണ്ടും മിസൈൽ തൊടുത്തുവിട്ടു  ബാലിസ്റ്റിക് മിസൈൽ  നോർത്ത് കൊറിയ  North Korea
ബാലിസ്റ്റിക് മിസൈൽ
author img

By

Published : Apr 13, 2023, 8:15 AM IST

ടോക്കിയോ: ജപ്പാന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ട് ഉത്തര കൊറിയ. വ്യാഴാഴ്‌ച ഉത്തര കൊറിയയിലെ പ്യോങ്‌യാങ്ങിൽ നിന്നാണ് ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരുന്നു ഉത്തര കൊറിയയുടെ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

  • [Emergency alert]
    North Korea has launched a suspected ballistic missile. More updates to follow.

    — PM's Office of Japan (@JPN_PMO) April 12, 2023 " class="align-text-top noRightClick twitterSection" data=" ">

മിസൈൽ വരുമെന്നത് അജ്ഞാതമായിരുന്നെങ്കിലും ഈ നിർണായക സമയത്ത് സാധ്യമായ എല്ലാ മുൻകരുതലുകളും പൗരന്മാർ എടുക്കണമെന്ന് ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 'വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് വേഗത്തിലും മതിയായ വിവരങ്ങൾ നൽകുന്നതിനും പരമാവധി പരിശ്രമിക്കുക. ഉറപ്പാക്കുക. വിമാനം, കപ്പലുകൾ, മറ്റ് ആസ്‌തികൾ എന്നിവയുടെ സുരക്ഷ ശ്രദ്ധിക്കുക' -ട്വിറ്ററിൽ ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് കുറിച്ചു.

  • BREAKING: North Korea Launched Ballistic Missile Heading for Japan.

    Japanese TV are Broadcasting an Alert for the Hokkaido Region to TAKE SHELTER IMMEDIATELY. pic.twitter.com/35754Gh2wp

    — Stew Peters (@realstewpeters) April 13, 2023 " class="align-text-top noRightClick twitterSection" data=" ">

അതിനൊപ്പം മിസൈൽ ജപ്പാന്‍റെ ജലാശയത്തിൽ പതിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ, അപകടങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് അഭ്യർഥിച്ചു. അടുത്തിടെയായി ജപ്പാന് നേരെ ഉത്തരക്കൊറിയ നിരവധി മിസൈൽ ആക്രമണമാണ് നടത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.