ന്യൂയോർക്ക് : അമേരിക്കയിലെ ന്യൂയോർക്കില്‍ അഞ്ച് പേർക്ക് വെടിയേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ന്യൂയോർക്ക് സിറ്റി സബ്‌വേ ട്രെയിന്‍ പ്ളാറ്റ്‌ഫോമില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ബ്രൂക്‌സിനിലെ സൺസെറ്റ് പാർക്ക് പരിസരത്തിനുസമീപമാണ് ഈ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. രാവിലെ 8:30 നാണ് സംഭവം.
വെടിയേറ്റത് അഞ്ച് പേര്‍ക്കാണെങ്കിലും കുറഞ്ഞത് 13 പേർക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് എങ്ങനെ പരിക്കേറ്റുവെന്നതിനെക്കുറിച്ച് വ്യക്തതയില്ല. നിര്‍മാണത്തൊഴിലാളികള്‍ ധരിക്കുന്ന ഓവര്‍കോട്ടും ഗ്യാസ് മാസ്‌കും ധരിച്ചാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. പ്രതിയ്‌ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.