ETV Bharat / international

ഇത്തവണത്തെ ക്ലബ് ലോകകപ്പിന്‍റെ വേദി പ്രഖ്യാപിച്ച് ഫിഫ; മൊറോക്കോയ്‌ക്ക് ഇത് അഭിമാനകാലം - മൊറോക്കോ

ഫെബ്രുവരി ഒന്ന് മുതൽ 11 വരെയാണ് ഇത്തവണത്തെ ക്ലബ് ലോകകപ്പ് നടക്കുക

Morocco picked by FIFA to host Club World Cup in February  Club World Cup 2022  ക്ലബ് ലോകകപ്പ് 2022  ക്ലബ് ലോകകപ്പ് മൊറോക്കോയിൽ  ഫിഫ  FIFA  ജിയാനി ഇൻഫാന്‍റിനോ  Gianni Infantino  ക്ലബ് ലോകകപ്പിന്‍റെ വേദി പ്രഖ്യാപിച്ച് ഫിഫ  Morocco picked by FIFA to host Club World Cup  Morocco  മൊറോക്കോ
ഇത്തവണത്തെ ക്ലബ് ലോകകപ്പ് മൊറോക്കോയിൽ
author img

By

Published : Dec 16, 2022, 7:42 PM IST

ദോഹ: കറുത്ത കുതിരകൾ എന്ന പ്രയോഗം അനർഥമാക്കിക്കൊണ്ടുള്ള പ്രകടനമാണ് മൊറോക്കോ എന്ന കുഞ്ഞൻ രാജ്യം ഇത്തവണ ഖത്തർ ലോകകപ്പിൽ കാഴ്‌ചവച്ചത്. ടൂർണമെന്‍റിൽ പല വമ്പന്മാരെയും വിറപ്പിച്ച മൊറോക്കോ സെമി ഫൈനലിൽ ഫ്രാൻസിനോട് കീഴടങ്ങിയാണ് പുറത്തായത്. തോൽവിയിലും ഫ്രാൻസിനെ വിറപ്പിച്ച് തലയുയർത്തി തന്നെയായിരുന്നു ആഫ്രിക്കൻ കരുത്തൻമാരുടെ മടക്കം. ഇപ്പോൾ പ്രകടനത്തിനുള്ള ആദരസൂചകമായി ഇത്തവണത്തെ ക്ലബ് ലോകകപ്പിന് ആതിഥേയരായി മൊറോക്കോയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ.

ഫെബ്രുവരി ഒന്ന് മുതൽ 11 വരെയാണ് ഇത്തവണത്തെ ടൂർണമെന്‍റ് നടക്കുക. യുഎസ്‌എയിൽ നിന്നുള്ള സിയാറ്റിൽ സൗണ്ടേഴ്‌സ്, സ്‌പെയിനിൽ നിന്നുള്ള റയൽ മാഡ്രിഡ്, അഫ്രിക്കയിൽ നിന്നുള്ള മൊറോക്കോയുടെ വൈഡാഡ്, ന്യൂസിലൻഡിൽ നിന്നുള്ള ഓക്‌ലാൻഡ് സിറ്റി എന്നീ ടീമുകൾ ഉൾപ്പെടെ ഏഴ്‌ ടീമുകളാണ് ഇത്തവണത്തെ ക്ലബ് ലോകകപ്പിൽ മാറ്റുരക്കുക. 2013ലും 2014ലും മൊറോക്കോ ക്ലബ് ലോകകപ്പുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

അതേസമയം 2025ൽ നടക്കുന്ന ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ 32 ടീമുകൾ മത്സരിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ അറിയിച്ചു. ഓരോ നാല് വർഷവും കൂടുമ്പോൾ വിപുലമായ രീതിയിൽ ക്ലബ്ബ് ലോകകപ്പ് നടത്താനാണ് ഫിഫയുടെ തീരുമാനം. കോൺഫ‍ഡറേഷൻസ് കപ്പ് നടത്തേണ്ട സ്ലോട്ടിലേക്കാണ് ക്ലബ് ലോകകപ്പ് എത്തുന്നത്. കഴിഞ്ഞ വർഷം ചൈനയിൽ നടത്താനിരുന്ന ക്ലബ് ലോകകപ്പ് കൊവിഡ് മഹാമാരി കാരണം നീണ്ടുപോകുകയായിരുന്നു.

2026ൽ ഫിഫ ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായി ക്ലബ്ബ് ലോകകപ്പ് കൂടി നടത്താനാണ് നിലവിലെ തീരുമാനം. യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2026 ലോകകപ്പിൽ 48 രാജ്യങ്ങളാണ് ഏറ്റുമുട്ടുക. അതേസമയം ഒരു വനിത ക്ലബ് ലോകകപ്പും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഫിഫ അറിയിച്ചു. ഫിഫയുടെ ക്ലബ് മത്സരത്തിന് പുറമെ അണ്ടർ 17 ലോകകപ്പുകളും വാർഷിക ഫോർമാറ്റിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.