വാഷിങ്ടൺ: 2022ലെ മിസ് യൂണിവേഴ്‌സായി കിരീടം ചൂടി അമേരിക്കൻ സുന്ദരി ആർ ബോണി ഗബ്രിയേൽ. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹർനാസ് സന്ധു ആർ ബോണി ഗബ്രിയേലിന് കിരീടം അണിയിച്ചു. മിസ് വെനസ്വേലയുടെ അമാന്‍ഡ ഡുഡാമെല്‍ ന്യൂമാന്‍ ഫസ്റ്റ് റണ്ണറപ്പും ഡൊമിനിക്കന്‍ റിപബ്ലിക്കിന്‍റെ ആന്‍ഡ്രീന മാര്‍ട്ടിനസ് സെക്കൻഡ് റണ്ണറപ്പും ആയി.
-
The new Miss Universe is USA!!! #MISSUNIVERSE pic.twitter.com/7vryvLV92Y
— Miss Universe (@MissUniverse) January 15, 2023 " class="align-text-top noRightClick twitterSection" data="
">The new Miss Universe is USA!!! #MISSUNIVERSE pic.twitter.com/7vryvLV92Y
— Miss Universe (@MissUniverse) January 15, 2023The new Miss Universe is USA!!! #MISSUNIVERSE pic.twitter.com/7vryvLV92Y
— Miss Universe (@MissUniverse) January 15, 2023
ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ മൊറിയൽ കൺവെൻഷൻ സെന്‍ററിലാണ് സൗന്ദര്യ മത്സരം നടന്നത്. ഇന്ത്യയുടെ ദിവിത റായ് ആദ്യ 16ൽ ഇടം ഇടംപിടിച്ചിരുന്നു. 84 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഈ വർഷത്തെ മത്സരത്തിൽ പങ്കെടുത്തു.
ആർ ബോണിയുടെ അമ്മ അമേരിക്കക്കാരിയും പിതാവ് ഫിലിപ്പീൻസ് വംശജനുമാണ്. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കൻ-ഫിലിപ്പീൻസ് സുന്ദരി മിസ് യൂണിവേഴ്‌സ് കിരീടം ചൂടുന്നത്.