ETV Bharat / international

'ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായിരിക്കുന്നു' ; വേദനയോടെ ബ്രിട്‌നി സ്‌പിയേഴ്‌സ് - Britney Spears

ഗർഭാവസ്ഥയുടെ തുടക്കത്തില്‍ തന്നെ കുഞ്ഞിനെ നഷ്‌ടപ്പെട്ടതായി ബ്രിട്‌നി സ്‌പിയേഴ്‌സും പങ്കാളിയായ സാം അസ്‌ഗരിയും ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു

ബ്രിട്‌നി സ്‌പിയേഴ്‌സ്  കുഞ്ഞിനെ നഷ്‌ടപ്പെട്ട് ബ്രിട്‌നി സ്‌പിയേഴ്‌സ്  ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്‌ടപ്പെട്ട് ബ്രിട്‌നി സ്‌പിയേഴ്‌സ്  അമേരിക്കൻ പോപ്പ് താരം ബ്രിട്‌നി സ്‌പിയേഴ്‌സ്  സാം അസ്‌ഗരി  Britney Spears miscarriage  Britney Spears  Britney Spears partner Sam Asghari
കാത്തിരുന്ന കുഞ്ഞിനെ നഷ്‌ടപ്പെട്ട് ബ്രിട്‌നി സ്‌പിയേഴ്‌സ്
author img

By

Published : May 15, 2022, 10:44 AM IST

Updated : May 15, 2022, 11:00 AM IST

ലോസ് ഏഞ്ചൽസ് : ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ കുഞ്ഞിനെ നഷ്‌ടപ്പെട്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ പോപ്പ് താരം ബ്രിട്‌നി സ്‌പിയേഴ്‌സ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഏപ്രിലിലാണ് ഗർഭിണി ആണെന്ന വിവരം താരം ആരാധകരോടായി പങ്കുവച്ചത്.

Also read: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു

'വളരെ സങ്കടത്തോടെയാണ് ഈ വിവരം നിങ്ങളെ അറിയിക്കുന്നത്, ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ ഞങ്ങൾക്ക് കുഞ്ഞിനെ നഷ്‌ടമായിരിക്കുന്നു. രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ഏറെ വിഷമകരമായ അവസ്ഥയാണ്, പരസ്‌പരമുള്ള സ്‌നേഹമാണ് ഞങ്ങളുടെ ശക്തി" - ബ്രിട്‌നി സ്‌പിയേഴ്‌സും പങ്കാളിയായ സാം അസ്‌ഗരിയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുൻ ഭർത്താവ് കെവിൻ ഫെഡറിലുമായുള്ള ബന്ധത്തില്‍ സ്‌പിയേഴ്‌സിന് രണ്ട് ആൺമക്കളുണ്ട്.

Last Updated : May 15, 2022, 11:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.