വാഷിങ്‌ടൺ : ജനസംഖ്യാനിയന്ത്രണവുമായി ബന്ധപ്പെട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പരാമർശങ്ങളോട് പ്രതികരിച്ച് പ്രശസ്‌ത അമേരിക്കൻ ഗായിക മേരി മെൽബൻ (American singer Mary Millben). വിദ്യാഭ്യാസമുള്ള സ്‌ത്രീകൾക്ക് ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ എങ്ങനെ നിയന്ത്രിക്കണമെന്നറിയാമെന്ന് നിതീഷ് കുമാർ (Bihar Chief Minister Nitish Kumar ) നിയമസഭയിൽ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. സെൻസസുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രസ്‌താവന (Nitish Kumar remarks on population control).
ഇതിന് പിന്നാലെയാണ് പ്രസ്‌താവനയിൽ പ്രതികരണവുമായി മേരി മെൽബൻ രംഗത്തെത്തിയത്. 'ഇന്ത്യയിലെ സഹോദരീ സഹോദരന്മാർക്ക് അഭിവാദ്യങ്ങൾ. ലോകമെമ്പാടും, പ്രത്യേകിച്ച് അമേരിക്കയിലും ഇന്ത്യയിലും 2024ലെ തെരഞ്ഞെടുപ്പ് തിരക്കുകൾ ആരംഭിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കാലഹരണപ്പെട്ട ആശയങ്ങൾ അവസാനിപ്പിക്കാനും പകരം പുരോഗമന ആശയങ്ങൾക്ക് മുൻതൂക്കം നൽകാനും അവസരമൊരുക്കുകയാണ്.
-
Brothers and sisters of India, Namaste 🙏🏾
— Mary Millben (@MaryMillben) November 8, 2023 " class="align-text-top noRightClick twitterSection" data="
The 2024 election season has commenced across the world, here in America and certainly in India. Election seasons present an opportunity for change, to put an end to outdated policies and non progressive people, replaced with voices and… pic.twitter.com/yaetjrhgqk
">Brothers and sisters of India, Namaste 🙏🏾
— Mary Millben (@MaryMillben) November 8, 2023
The 2024 election season has commenced across the world, here in America and certainly in India. Election seasons present an opportunity for change, to put an end to outdated policies and non progressive people, replaced with voices and… pic.twitter.com/yaetjrhgqkBrothers and sisters of India, Namaste 🙏🏾
— Mary Millben (@MaryMillben) November 8, 2023
The 2024 election season has commenced across the world, here in America and certainly in India. Election seasons present an opportunity for change, to put an end to outdated policies and non progressive people, replaced with voices and… pic.twitter.com/yaetjrhgqk
എന്തുകൊണ്ടാണ് ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നതെന്നും ഇന്ത്യയുടെ കാര്യങ്ങളിൽ ഇത്ര താൽപര്യം കാണിക്കുന്നതെന്നും പലരും എന്നോട് ചോദിക്കാറുണ്ട്. അതിന് കാരണം ഞാൻ ഇന്ത്യയെ സ്‌നേഹിക്കുന്നു. യുഎസ് - ഇന്ത്യ ബന്ധത്തിനും അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥിരതയ്‌ക്കും മോദിയുടെ നേതൃത്വം ഉതകുന്നതാണ്.
ബിഹാറിൽ സ്‌ത്രീകളെ ബഹുമാനിക്കുന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇതിന് ആകെയുള്ള പരിഹാരം ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് ധീരയായ ഒരു സ്‌ത്രീ കടന്നുവരണം എന്നതാണ്. ഞാനൊരു ഇന്ത്യക്കാരിയായിരുന്നെങ്കിൽ ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമായിരുന്നു.
നിതീഷ് കുമാർ രാജിവയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്. വോട്ടുകൾ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ജവാൻ സിനിമയിൽ ഷാരൂഖ് ഖാൻ പറഞ്ഞത്. അതുതന്നെയാണ് എനിക്ക് ബിഹാറിലെ ജനങ്ങളോട് പറയാനുള്ളത്' - മേരി മെൽബൻ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ഗായികയുടെ നീണ്ട പ്രസ്‌താവന.
-
After #NitishKumar Ji’s comments, I believe a courageous woman needs to step up and declare her candidacy to run for Chief Minister of Bihar. If I were a citizen of #India, I would move to Bihar and run for Chief Minister.
— Mary Millben (@MaryMillben) November 8, 2023 " class="align-text-top noRightClick twitterSection" data="
The BJP should empower a woman to lead in Bihar. This… pic.twitter.com/Cx71FkioEt
">After #NitishKumar Ji’s comments, I believe a courageous woman needs to step up and declare her candidacy to run for Chief Minister of Bihar. If I were a citizen of #India, I would move to Bihar and run for Chief Minister.
— Mary Millben (@MaryMillben) November 8, 2023
The BJP should empower a woman to lead in Bihar. This… pic.twitter.com/Cx71FkioEtAfter #NitishKumar Ji’s comments, I believe a courageous woman needs to step up and declare her candidacy to run for Chief Minister of Bihar. If I were a citizen of #India, I would move to Bihar and run for Chief Minister.
— Mary Millben (@MaryMillben) November 8, 2023
The BJP should empower a woman to lead in Bihar. This… pic.twitter.com/Cx71FkioEt
മാസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന്‍റെ സമാപന ചടങ്ങിൽ മേരി മെൽബൻ ഇന്ത്യൻ ദേശീയ ഗാനമായ 'ജനഗണമന' ആലപിച്ചതും മോദിയുടെ കാൽതൊട്ട് വണങ്ങിയതും ഏറെ ജനശ്രദ്ധ നേടിയിരുന്നു. രണ്ട് ദിവസം മുൻപാണ് നിതീഷ് കുമാർ നിയമസഭയിൽ സെൻസസുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ജനസംഖ്യ നിയന്ത്രണ പരാമർശം നടത്തിയത്.
വിദ്യാഭ്യാസമുള്ള സ്‌ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ എങ്ങനെ നിയന്ത്രിക്കാമെന്ന് അറിയാമെന്ന പരാമര്‍ശം വന്‍ വിവാദമാണ് സൃഷ്ടിച്ചത്. അതിനാലാണ് ജനന നിരക്ക് കുറഞ്ഞതെന്നും നിതീഷ് പറഞ്ഞിരുന്നു.