ETV Bharat / international

എബോള പോലെ അപകടകാരി; ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്‌ത മാർബർഗ് വൈറസ് വ്യാപനം എങ്ങനെ? - മാർബർഗ് വൈറസ് വ്യാപനം

1967ൽ ജർമനിയിലെ മാർബർഗ് നഗരത്തിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.

Marburg virus from Ebola family  Marburg virus reports in ghana  എബോള വൈറസ്  മാർബർഗ് വൈറസ് അപകടകാരി  മാർബർഗ് വൈറസ് വ്യാപനം  ഘാനയിൽ മാർബർഗ് വൈറസ്
ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്‌ത മാർബർഗ് വൈറസ്
author img

By

Published : Jul 24, 2022, 5:43 PM IST

ലാഗോസ്: മാരകമായ മാർബർഗ് വൈറസ് ആഫ്രിക്കയിൽ പടർന്നുപിടിക്കുന്നു. ജൂലൈ മാസം രണ്ട് കേസുകളാണ് ആഫ്രിക്കയിലെ ഘാനയിൽ റിപ്പോർട്ട് ചെയ്‌തത്. 90 ശതമാനം രോഗികളുടെയും ജീവൻ അപഹരിച്ച എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ടതാണ് പുതുതായി റിപ്പോർട്ട് ചെയ്‌ത മാർബർഗ് വൈറസ്.

എന്താണ് മാർബർഗ് വൈറസ്: മാർബർഗ് ഹെമറാജിക് ഫീവർ എന്നറിയപ്പെട്ടിരുന്ന മാർബർഗ് വൈറസ് രോഗത്തിന്(എംവിഡി) കാരണമാകുന്നതാണ് മാർബർഗ് വൈറസ്. എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ട മാർബർഗ് വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് മരണനിരക്ക് 50% ആണ്. എന്നാൽ വൈറസ് വകഭേദം, രോഗ നിയന്ത്രണ മാർഗങ്ങൾ എന്നിവ കണക്കിലെടുത്ത് മരണനിരക്ക് 24% മതൽ 88% വരെ വ്യത്യാസപ്പെടാം.

1967ൽ ജർമനിയിലെ മാർബർഗ് നഗരത്തിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് നഗരങ്ങളിലും ഒരുമിച്ചാണ് വൈറസ് വ്യാപനം ഉണ്ടായത്. ഉഗാണ്ടയിൽ നിന്നും ലബോറട്ടറി പരീക്ഷണങ്ങൾക്കായി മാർബർഗിലേക്ക് ഇറക്കുമതി ചെയ്‌ത കുരുങ്ങുകളിൽ നിന്നാണ് വൈറസ് വ്യാപനമുണ്ടായത്. കുരങ്ങുകളുടെ രക്തം, കലകൾ, കോശങ്ങൾ എന്നിവയുമായുണ്ടായ സമ്പർക്കം മൂലം ലബോറട്ടറി സ്റ്റാഫ് വൈറസ് ബാധിതനായി. 31 പേരിൽ വൈറസ് വ്യാപനം ഉണ്ടാവുകയും ഏഴ് പേർ മരണമടയുകയും ചെയ്‌തു.

പ്രാരംഭ വ്യാപനത്തിന് ശേഷം, ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും മാർബർഗ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കേസുകളിൽ ഭൂരിഭാഗവും ആഫ്രിക്കയിലെ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഗിനിയ, ഘാന എന്നിവിടങ്ങളിലായിരുന്നു. നൈജീരിയയിലും മാർബർഗ് വൈറസ് ബാധ ഉണ്ടായിട്ടുണ്ടെന്ന് സീറോളജിക്കൽ പഠനങ്ങൾ പറയുന്നു.

വൈറസിന്‍റെ ഉറവിടം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പഴംതീനി വവ്വാലുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. 2008ൽ റൂസെറ്റസ് വവ്വാലുകളുള്ള ഉഗാണ്ടയിലെ ഗുഹ സന്ദർശിച്ച രണ്ട് യാത്രികരിൽ കേസ് റിപ്പോർട്ട് ചെയ്‌തിരുന്നു.

എങ്ങനെ പടരുന്നു: രോഗബാധിതന്‍റേയോ ഉറവിടത്തിന്‍റെയോ ദ്രവങ്ങൾ, കലകൾ, കോശങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് മാർബർഗ് വൈറസ് പടരുന്നത്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ പടരാം. രോഗബാധിതരുടെ ശരീരദ്രവങ്ങൾ, ചർമ്മം, കോശങ്ങൾ, രക്തം എന്നിവയിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സ്രവങ്ങളാൽ മലിനമായ കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരുന്നു.

എന്നാൽ ഗുഹകളിലെ വവ്വാലുകളുടെ കാഷ്‌ഠവുമായി സമ്പർക്കത്തിൽ വരുന്നത് ആളുകളിൽ അണുബാധയ്ക്ക് കാരണമാകുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

രോഗ ലക്ഷണങ്ങൾ: വൈറസ് ബാധിതനായ വ്യക്തിക്ക് 2 മുതൽ 21 ദിവസത്തെ ഇൻക്യുബേഷൻ കാലയളവിന് ശേഷം പെട്ടന്ന് പനി, വിറയൽ, തലവേദന, ശരീരവേദന എന്നിവ അനുഭവപ്പെടാൻ തുടങ്ങും. രോഗലക്ഷണങ്ങൾ ആരംഭിച്ച് അഞ്ചാം ദിവസം നെഞ്ച്, പുറം, വയർ എന്നിവിടങ്ങളിൽ ചുവന്ന തിണർപ്പ് പ്രത്യക്ഷപ്പെടാം. ഓക്കാനം, ഛർദ്ദി, നെഞ്ചുവേദന, തൊണ്ടവേദന, വയറുവേദന, വയറിളക്കം എന്നിവയും അനുഭവപ്പെടാം.

തുടർന്ന് രോഗലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാവുകയും മഞ്ഞപ്പിത്തം, പാൻക്രിയാസിന് വീക്കം, ഭാരക്കുറവ്, ഭ്രമം, ഷോക്ക്, കരൾ തകരാർ, രക്തസ്രാവം, വിവിധ അവയവങ്ങൾ പ്രവർത്തനക്ഷമമല്ലാതാകൽ എന്നിവ അനുഭവപ്പെടും. വളരെ ഗുരുതരമായ അവസ്ഥയാണിത്. ഘാനയിൽ ഈ മാസം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് രോഗികളും മരിച്ചിരുന്നു.

ചികിത്സ: മാർബർഗ് വൈറസ് രോഗത്തിന് പ്രത്യേകിച്ച് ചികിത്സ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ റീഹൈഡ്രേഷൻ, രോഗലക്ഷണ ചികിത്സ എന്നിവയ്‌ക്കൊപ്പം നേരത്തെയുള്ള പരിചരണവും അതിജീവനം മെച്ചപ്പെടുത്തുന്നു.

സ്വയം പരിരക്ഷ എങ്ങനെ: വൈറസുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി ഒഴിവാക്കുക, രോഗബാധിതരിൽ നിന്നുള്ള സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. പ്രാരംഭ ഘട്ടത്തിൽ പല ഹെമറാജിക് രോഗങ്ങളുമായുള്ള സമാനതകൾ കാരണം, മാർബർഗ് വൈറസ് അണുബാധയുടെ കാര്യത്തിൽ ലബോറട്ടറി സ്ഥിരീകരണം ആവശ്യമാണ്. ലബോറട്ടറി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഉടൻതന്നെ രോഗബാധിതനെ ക്വാറന്‍റൈനിലാക്കുകയും മറ്റ് ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം.

വൈറസ് വ്യാപനം എങ്ങനെ ഒഴിവാക്കാം: ഘാനയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഘാനയിൽ നിന്നും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വരുന്നവർ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയ്ക്ക് വിധേയരാകണം. കൂടാതെ, വൈറൽ ഹെമറാജിക് ഫീവർ അണുബാധകളുടെ കൃത്യമായ രോഗനിർണയത്തിനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിന് രാജ്യങ്ങൾ രോഗ നിരീക്ഷണവും ലബോറട്ടറി രോഗനിർണയവും മെച്ചപ്പെടുത്തണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.