ETV Bharat / international

'രക്തചന്ദ്രനെ' കാണാന്‍ അമേരിക്ക ; സാധാരണയിലും കൂടുതല്‍ സമയം, ഒരു പതിറ്റാണ്ടിനിടെ ആദ്യം - രക്ത ചന്ദ്രന്‍

ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്രയും ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്

Lunar eclipse in America  blood moon in america  longer moon eclipes  ചന്ദ്ര ഗ്രഹണം അമേരിക്കയില്‍  രക്ത ചന്ദ്രന്‍  നാസ ചന്ദ്ര ഗ്രഹണം ലൈവ് സ്ട്രീമിങ്
'രക്ത ചന്ദ്രനെ' ആസ്വദിക്കാന്‍ ഒരുങ്ങി അമേരിക്ക; പ്രതിഭാസം ദൃശ്യമാകുക സാധരണയിലും കൂടുതല്‍ സമയത്തേക്ക്
author img

By

Published : May 14, 2022, 8:58 AM IST

വാഷിങ്‌ടണ്‍ : ഈ വാരാന്ത്യം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പൂര്‍ണ ചന്ദ്ര ഗ്രഹണം ദൃശ്യമാകും. സാധാരണയിലും കൂടുതല്‍ സമയം ഈ ചന്ദ്ര ഗ്രഹണം കാണാനാവും. ഞായറാഴ്‌ച(15.05.2022) രാത്രി ആരംഭിച്ച് തിങ്കളാഴ്‌ച അതിരാവിലെവരെ തുടരും. ചന്ദ്രനെ മഞ്ഞ,ചുവപ്പ് നിറങ്ങളില്‍ ഒന്നര മണിക്കൂറോളം കാണാം.

ഇത്രയും നേരത്തേക്ക് ഈ നിറങ്ങളില്‍ ചന്ദ്രനെ കാണാന്‍ സാധിക്കുന്നത് ഒരു പതിറ്റാണ്ടില്‍ ആദ്യമാണ്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കും, മധ്യ അമേരിക്കയുടേയും തെക്കെ അമേരിക്കയുടേയും എല്ലാ ഭാഗങ്ങളിലുള്ളമുള്ളവര്‍ക്കുമാണ് ചന്ദ്രഗ്രഹണം ഏറ്റവും നന്നായി അനുഭവവേദ്യമാവുക. ഭാഗികമായി ആഫ്രിക്ക, യൂറോപ്പ്, മധ്യ പൂര്‍വേഷ്യ എന്നിവിടങ്ങളിലും ദൃശ്യമാകും. യുഎസിന്‍റെ ഭാഗമായ അലാസ്‌ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ചന്ദ്ര ഗ്രഹണം ദൃശ്യമാവില്ല.

പൂര്‍ണ ഗ്രഹണം സംഭവിക്കുക ഭൂമി ചന്ദ്രനും സൂര്യനും ഇടയിലൂടെ കടന്നുപോകുകയും അതിന്‍റെ നിഴല്‍ ചന്ദ്രനില്‍ പതിക്കുകയും ചെയ്യുമ്പോഴാണ്. വളരെ സാവധാനത്തില്‍, മനോഹരമായ ദൃശ്യമായിരിക്കും ഈ ഗ്രഹണം ഒരുക്കുക എന്ന് നാസ അധികൃതര്‍ വ്യക്തമാക്കി. ഗ്രഹണത്തിന്‍റെ പല കേന്ദ്രങ്ങളില്‍ നിന്നുള്ള ലൈവ് സ്ട്രീമിങ് നാസ നല്‍കും.

നാസയുടെ ലൂസി എന്ന ബഹിരാകാശ വാഹനം ചന്ദ്ര ഗ്രഹണത്തിന്‍റെ ദൃശ്യങ്ങള്‍ എടുക്കും. ഇത്തരത്തിലുള്ള ദൈര്‍ഘ്യം കൂടിയ അടുത്ത ചന്ദ്ര ഗ്രഹണം ഈ വര്‍ഷം നവംബറില്‍ ഉണ്ടാകും. ഇത് ദൃശ്യമാവുക ആഫ്രിക്കയിലും യൂറോപ്പിലും മാത്രമാണ്. അതിനുശേഷം ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണം 2025 ന് മുമ്പ് ഉണ്ടാവില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.