കെയ്‌റോ : ലിബിയയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 5,300 കടന്നതായി റിപ്പോര്‍ട്ട് (Libya Flood Death Toll). കിഴക്കൻ ലിബിയ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അണക്കെട്ടുകൾ തകർന്ന് ഡെർനയിൽ നിന്നു 1,500ലധികം മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. ദുരന്തം സംഭവിച്ച് 36മണിക്കൂർ കഴിഞ്ഞാണ് ഡെർനയിലേക്ക് അടിയന്തര സഹായമെത്തിക്കാൻ കഴിഞ്ഞത് (Libya Flood).
വെള്ളപ്പൊക്കം ഡെർനയിലെ തീരദേശ റോഡുകൾ പൂർണമായും നശിപ്പിച്ചു. ഒട്ടെറെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കേണ്ടതായി വന്നുവെന്ന് ലിബിയ ആരോഗ്യ മന്ത്രി പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റെർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ ലിബിയ പ്രതിനിധി ടാമാർ റമദാൻ പറഞ്ഞു.