ലണ്ടന്‍: ബ്രിട്ടന്‍റെ 40-ാമത് രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് സ്ഥാനമേല്‍ക്കും. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ് എന്ന് പേരിട്ടിരിക്കുന്ന കിരീടധാരണ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ചാള്‍സിന്‍റെ കിരീടധാരണ ചടങ്ങിനായി ബക്കിങ്‌ഹാം കൊട്ടാരത്തില്‍ നിന്ന് ലണ്ടന്‍ സമയം രാവിലെ 10.20 ന് ഘോഷയാത്ര പുറപ്പെടും.
കാന്‍റര്‍ബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ കാര്‍മികത്വത്തിലാണ് സ്ഥാനാരരോഹണ ചടങ്ങ് നടക്കുക. ചടങ്ങിന് മുന്നോടിയായി നടക്കുന്ന ശുശ്രൂഷകള്‍ 11 മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 3.30) ആരംഭിക്കും. 12 മണിക്കാണ് ചാള്‍സ് മൂന്നാമന്‍റെ കിരീടധാരണം. ചടങ്ങിന് ശേഷം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നിന്ന് രാജാവും പത്‌നി കാമിലയും കൊട്ടാരത്തിലേക്ക് മടങ്ങും. മടക്ക ഘോഷയാത്ര ഉച്ചക്ക് ഒരുമണിക്കാണ് ആരംഭിക്കുക.
1022 കോടി ചെലവിട്ടാണ് ചാള്‍സ് മൂന്നാമന്‍റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. ആയിരം വര്‍ഷത്തിലേറെയായി തുടരുന്ന ചടങ്ങുകളാണ് ഇന്നും വെസ്റ്റ്‌മിന്‍ ആബിയില്‍ നടക്കുക. ചാള്‍സ് സെന്‍റ് എഡ്വേര്‍ഡ്‌സ് ക്രൗണ്‍ അണിയുന്നത് തത്സമയം സംപ്രേഷണം ചെയ്യാനുള്ള സൗകര്യവും വെസ്റ്റ്‌മിന്‍ ആബിയില്‍ ഒരുക്കിയിട്ടുണ്ട്. ചാള്‍സിന്‍റെ സ്ഥാനാരോഹണത്തിനൊപ്പം പത്‌നി കാമിലയെ രാജ്ഞിയായി വാഴിക്കുന്ന ചടങ്ങും നടക്കും.
കോമണ്‍വെല്‍ത്ത് രാജ്യത്തലവന്‍മാര്‍ അടക്കം നിരവധി പ്രമുഖരാണ് ചാള്‍സ് മൂന്നാമന്‍റെ പട്ടാഭിഷേകത്തിന് സാക്ഷികളാകുക. ബോളിവുഡ് താരം സോനം കപൂറും ചടങ്ങില്‍ പങ്കെടുക്കും. നാളെ വൈകിട്ട് വിന്‍സര്‍ കാസിലില്‍ പ്രമുഖ സംഗീതഞ്ജര്‍ പങ്കെടുക്കുന്ന സംഗീത പരിപാടി ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്‌ചയും അനുബന്ധ പരിപാടികളും ചടങ്ങുകളും നടക്കും.