ന്യൂഡല്‍ഹി : ജി20 ഉച്ചകോടി (G20 Summit) വേദിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി സെല്‍ഫിയെടുത്ത് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന (Joe Biden's Selfie With Sheikh Hasina). ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ തികഞ്ഞ ആശക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുനേതാക്കളുടെയും ചിത്രങ്ങള്‍ പുറത്തുവന്നത് എന്നതാണ് ശ്രദ്ധേയം (USA and Bangladesh Diplomatic Relation). ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയ ഇരു നേതാക്കളും ഭാരത് മണ്ഡപത്തില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് സെല്‍ഫി പകര്‍ത്തിയത്. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു ജി20 വേദിയിലുണ്ടായതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി (Bangladesh Foreign Minister) അബ്‌ദുള്‍ മൊമെന്‍ (Abdul Momen) അഭിപ്രായപ്പെട്ടിരുന്നു.
-
Had a wonderful chat with @POTUS @JoeBiden at the #G20 Summit in #NewDelhi.
— Saima Wazed (@drSaimaWazed) September 9, 2023 " class="align-text-top noRightClick twitterSection" data="
I spoke to him about the importance of #MentalHealth services as a part of comprehensive #PublicHealth, and school psychologists in the education system. pic.twitter.com/DojjytpoQP
">Had a wonderful chat with @POTUS @JoeBiden at the #G20 Summit in #NewDelhi.
— Saima Wazed (@drSaimaWazed) September 9, 2023
I spoke to him about the importance of #MentalHealth services as a part of comprehensive #PublicHealth, and school psychologists in the education system. pic.twitter.com/DojjytpoQPHad a wonderful chat with @POTUS @JoeBiden at the #G20 Summit in #NewDelhi.
— Saima Wazed (@drSaimaWazed) September 9, 2023
I spoke to him about the importance of #MentalHealth services as a part of comprehensive #PublicHealth, and school psychologists in the education system. pic.twitter.com/DojjytpoQP
2024 ജനുവരിയിലാണ് ബംഗ്ലാദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് (Bangladesh Parliament Election). ഈ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യമായ രീതിയില്‍ നടത്തണമെന്ന് ധാക്കയിലെ അമേരിക്കന്‍ പ്രതിനിധി പീറ്റർ ഹാസ് (Peter Haas) ആവശ്യപ്പെട്ടിരുന്നു. യുഎസ് ഭരണകൂടത്തിനൊപ്പം അവരുടെ സൗഹൃദ രാഷ്‌ട്രങ്ങളും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
Also Read : G20 Summit Second Day : ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം ; മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് തുടക്കം
എന്നാല്‍, അമേരിക്കന്‍ നിലപാട് പൂര്‍ണമായും തള്ളിക്കളയുന്നതായിരുന്നു ബംഗ്ലാദേശ് നേതാക്കളുടെ പ്രതികരണങ്ങള്‍. ഈ സാഹചര്യത്തില്‍, ബംഗ്ലാദേശികള്‍ക്ക് വിസ നിഷേധിക്കുന്നത് ഉള്‍പ്പടെയുള്ള നയങ്ങള്‍ (US Visa Policy For Bangladesh) യുഎസ് ഭരണകൂടം അവതരിപ്പിച്ചിരുന്നു. അമേരിക്കയുടെ ഈ നീക്കത്തില്‍ കടുത്ത അതൃപ്‌തിയാണ് ബംഗ്ലാദേശ് അറിയിച്ചിരുന്നത്. എന്നാല്‍, അമേരിക്കയുടെ ഒടുവിലത്തെ വിസ നയം തങ്ങളെ അലോസരപ്പെടുത്തുന്നതല്ലെന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷഹരിയാർ ആലം (Deputy Foreign Minister Shahriar Alam) അഭിപ്രായപ്പെട്ടു.
15 വര്‍ഷമായി ബംഗ്ലാദേശിന്‍റെ അധികാരം ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ കൈയ്യിലാണ് (Awami League party - ALP). രാജ്യം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയും യുഎസ് ബന്ധത്തിലുണ്ടായ വിള്ളലും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (Bangladesh Nationalist Party) ആരോപണങ്ങളും തെരഞ്ഞെടുപ്പിന് മുന്‍പ് ഷെയ്ഖ് ഹസീനയെ കടുത്ത സമ്മര്‍ദത്തിലേക്കാണ് തള്ളിവിട്ടത്. എന്നാല്‍, ഇപ്പോള്‍ ജി20 വേദിയിലുണ്ടായ സംഭവ വികാസങ്ങളോടെ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് നേതാക്കള്‍.