ETV Bharat / international

പാക്കിസ്ഥാന്‍ തെരഞ്ഞടുപ്പ് ഫെബ്രുവരി 8ന്; ജനവിധി തേടി ഹിന്ദു യുവതിയും - പൊതുതെരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം വനിതാ സംവരണം

Hindu woman in pakistan files nomination for 2024 elections: പുരുഷാധിപത്യ പ്രവണതകളെയെല്ലാം തള്ളി ഒരു വനിത ജനറല്‍ സീറ്റില്‍ നിന്ന് ജനവിധി തേടുന്നു എന്നത് പാകിസ്ഥാനില്‍ ഒരു ചെറിയ വാര്‍ത്തയല്ല. അതൊരു ഹിന്ദു യുവതി കൂടിയാകുമ്പോള്‍ അതിന് ഏറെ രാഷ്ട്രീയ മാനം കൈവരുന്നു.

hindu woman in pakistan files nomination  2024 genaral elections in pakisthan  first time a woman to contest in genaral seat  saveera prakash  doctor  oam prakash  pakistan peoples party  ഫെബ്രുവരി എട്ടിനാണ് പൊതുതെരഞ്ഞെടുപ്പ്  ജനറല്‍ സീറ്റിലാണ് സവീര മത്സരിക്കുന്നത്  പൊതുതെരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം വനിതാ സംവരണം  pak politics
Hindu woman in pakistan files nomination for 2024 elections
author img

By ETV Bharat Kerala Team

Published : Dec 26, 2023, 3:36 PM IST

ഖൈബര്‍ പഖ്ത്തൂണ്‍ഖ്വ: പാകിസ്ഥാനില്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുത്ത് ഒരു ഹിന്ദു യുവതി രംഗത്ത്. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബുനീര്‍ ജില്ലയിലാണ് പാകിസ്ഥാനിലെ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. (Hindu woman in pakistan files nomination for 2024 elections)

പതിനാറാം ദേശീയ അസംബ്ലിയിലേക്ക് ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്. സവീര പ്രകാശ് എന്ന യുവതിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) യുടെ ടിക്കറ്റിലാണ് സവീര ജനവിധി തേടുന്നത്. തന്‍റെ പിതാവ് ഓം പ്രകാശിന്‍റെ പാത പിന്തുടര്‍ന്നാണ് സവീര രാഷ്ട്രീയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി പിപിപിയില്‍ അംഗമായ ഓംപ്രകാശ് വിരമിച്ച ഡോക്ടറാണ്. ജനറല്‍ സീറ്റിലാണ് സവീര മത്സരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. First time a woman contest in General Election)

അബോട്ടബാദ് മെഡിക്കല്‍ കോളജില്‍ നിന്ന് 2022ല്‍ മെഡിക്കല്‍ ബിരുദം നേടിയ വ്യക്തിയാണ് സവീര. ബുനീറില്‍ പിപിപിയുടെ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിയാണ് ഇവര്‍. സമൂഹത്തിന്‍റെ ക്ഷേമത്തിനായാണ് താന്‍ ജനവിധി തേടുന്നതെന്നും സവീര പ്രതികരിച്ചു. സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും സവീര വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയും അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുകയുമാണ് തന്‍റെ പ്രധാന ലക്ഷ്യമെന്നും സവീര കൂട്ടിച്ചേര്‍ത്തു. (Pakistan peoples party)

വികസന മേഖലകളില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുകയും ചരിത്രപരമായി അവരെ അവഗണിക്കുകയും ചെയ്യുകയാണെന്നും സവീര കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാകും താന്‍ ഊന്നല്‍ നല്‍കുകയെന്നും അവര്‍ പറഞ്ഞു. തന്‍റെ പിതാവിന്‍റെ കാലടി പിന്തുടര്‍ന്ന് മേഖലയിലെ അവഗണിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതണമെന്നും അവര്‍ ഡാണിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ മാസം 23നാണ് സവീര നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാക്കള്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.

മാനവ സേന തന്‍റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരമാണ്. തന്‍റെ വൈദ്യവൃത്തിക്കിടെ നേരിടേണ്ടി വന്ന സര്‍ക്കാരാശുപത്രിയിലെ കെടുകാര്യസ്ഥതയും നിസ്സഹായവസ്ഥയുമാണ് ഭരണരംഗത്തേക്ക് കടക്കണമെന്ന ആഗ്രഹം തന്നില്‍ ഉണ്ടാക്കിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ നൗഷാദ് ഖാന്‍ സവീരയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തു. രാഷ്ട്രീയം നോക്കാതെ താന്‍ അവരെ പിന്തുണയ്ക്കുന്നുവെന്നാണ് നൗഷാദ് ഖാന്‍ പറഞ്ഞത്. പുരുഷാധിപത്യ സമൂഹത്തിലെ പഴയ മൂല്യബോധങ്ങളെ പൊളിച്ചടുക്കിയ സവീരയെ അദ്ദേഹം അഭിനന്ദിച്ചു. ബുനീര്‍ പാകിസ്ഥാനുമായി ചേര്‍ന്ന് 55 വര്‍ഷം പിന്നിട്ട മേഖലയില്‍ സവീരയുടെ സ്ഥാനാര്‍ത്ഥിത്വം സ്ത്രീകള്‍ മുന്നോട്ട് വരേണ്ടതിന്‍റെ ആവശ്യകത വിളിച്ചോതുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുതെരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തിടെ ഭേദഗതികള്‍ വരുത്തിയിരുന്നു.

Also Read: കൈകൊടുക്കാതെ ജയ്‌ശങ്കറിന്‍റെ നമസ്‌തേ നയതന്ത്രം: കൈകൂപ്പി ബിലാവല്‍ ഭൂട്ടോ, കൈ മുഷ്ടിയോട് കൈപ്പത്തി ചേർത്ത് ചൈനീസ് വിദേശകാര്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.