ടെല്‍ അവീവ്: ഗാസയിലെ (Gaza) യുദ്ധത്തെക്കുറിച്ച് വ്യാജ സന്ദേശങ്ങള്‍ (fake Messages) പ്രചരിപ്പിക്കരുതെന്ന് ഇസ്രയേല്‍കാര്‍ക്ക് മുന്നറിയിപ്പ്. ഇസ്രയേലിന്‍റെ ദേശീയ സൈബര്‍ സിസ്റ്റമാണ് വാട്‌സ്‌ആപ്പ് വഴിയും മറ്റും ഇത്തരത്തില്‍ ഭയപ്പെടുത്തുന്ന സന്ദേശങ്ങള്‍ നല്‍കരുതെന്ന് സ്വന്തം ജനതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഭയമുണ്ടാക്കുക എന്നതിനപ്പുറം ഇത്തരം സന്ദേശങ്ങളില്‍ പലപ്പോഴും ഒന്നും ഉണ്ടാകാറില്ലെന്നും നാഷണല്‍ സൈബര്‍ സിസ്റ്റംസ് പറയുന്നു.
കുട്ടികളെയും മുതിര്‍ന്നവരെയും ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇത്തരം സന്ദേശങ്ങള്‍ കണ്ട് ഭയക്കരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും കുട്ടികളെയും മുതിര്‍ന്നവരെയും ബോധവത്ക്കരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവരെ ബ്ലോക്ക് ചെയ്യണമെന്നും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്, നിങ്ങള്‍ അംഗമായിട്ടുള്ള ഗ്രൂപ്പിലോ പേജിലോ ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഡിലീറ്റ് ചെയ്യുകയോ അഡ്‌മിന്‍മാരെ വിവരം അറിയിക്കുകയോ ചെയ്യുക എന്നും നിര്‍ദേശത്തില്‍ പറയുന്നു
also read; പലസ്‌തീന്‍ സമ്പദ് ഘടനയെ യുദ്ധം തകര്‍ത്തെറിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ; റിപ്പോര്‍ട്ട് പുറത്ത്